മതം ഉപേക്ഷിക്കൂ ! മനുഷ്യരാകൂ !

Sunday, June 19, 2011

പാഠപുസ്തകം നിശ്ചയിക്കേണ്ടത് കത്തോലിക്കാ സഭയല്ല

പാഠപുസ്തകം നിശ്ചയിക്കേണ്ടത് കത്തോലിക്കാ സഭയല്ല
പ്രതിഷേധ മാർച്ചും സെക്രട്ടേറിയറ്റ് ധർണ്ണയും
2011 ജൂൺ 23 രാവിലെ 11 മണി
മാന്യരെ,
പത്താം ക്ലാസ് സാമൂഹ്യപാഠത്തിലെ നവോത്ഥാന ചരിത്രഭാഗം സഭാവിരുദ്ധമാകയാൽ പഠിപ്പിക്കാ‍ൻ പാടില്ലെന്ന് ഭരണകൂടത്തെ താക്കീതു ചെയ്തുകൊണ്ട് കത്തോലിക്കാ സഭ വീണ്ടും പൊതുസമൂഹത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ചരിത്രമെന്നത് ആരുടെയെങ്കിലും താല്പര്യത്തിനനുസരിച്ച് എഴുതിവയ്ക്കാവുന്നതല്ലെന്ന് ആരാണ് ഇവരെ ബോദ്ധ്യപ്പെടുത്തുക.
യൂറോപ്പിന്റെ ചരിത്രത്തെ ചോരയിൽ മുക്കിയ കൊലപാതക പരമ്പരകളാണ് സഭയുടെ യഥാർത്ഥ ചരിത്രം. സി.ഇ.325-ൽ കോൺസ്റ്റന്റൈൻ, സഭ സ്ഥാപിച്ചതുമുതൽ ആയിരം വർഷങ്ങളിലേറെ എത്ര ലക്ഷങ്ങളെയാണ് വേട്ടയാടി കൊന്നതെന്നും മദ്ധ്യകാല ചരിത്രത്തെ അപ്പാടെ തമോമയമാക്കിയതെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കുരിശുയുദ്ധങ്ങളിലൂടെയും ഇങ്ക്വിസിഷനിലൂടെയും തങ്ങൾക്ക് അനിഷ്ടമായവരെ മുഴുവൻ തീയിലെറിഞ്ഞും വെള്ളത്തിൽ മുക്കിയും കരാഗൃഹത്തിലടച്ചും കൊന്നൊടുക്കുകയായിരുന്നു. ഈ ഭീകരതയ്ക്കെതിരെ പ്രതിഷേധിച്ച് സഭയ്ക്കുള്ളിൽ നിന്നുതന്നെയാണ് പ്രൊട്ടസ്റ്റന്റ്സഭകൾ പിറവിയെടുത്തത്. സ്വതന്ത്രചിന്തകരും പുരോഗമനകാരികളും നവോത്ഥാനത്തിനും നവീകരണത്തിനും വഴിയൊരുക്കി. മാനവികതയും ജനാധിപത്യവും മതനിരപേക്ഷതയുമൊക്കെ മതാധിപത്യവുമായി കണക്കുതീർത്തുകൊണ്ടാണ് മനുഷ്യസ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. സഭയാകട്ടെ, ഹിറ്റ്ലറും മുസ്സോളനിയുമായി കൈകോർക്കുകയാണ് ചെയ്തത്. വത്തിക്കാൻ എന്ന 108 ഏക്കർ സാമ്രാജ്യം മുസ്സോളനി ഉപകാരസ്മരണയായി നൽകിയതാണ്.
ഈ ഭീകര ചരിത്രത്തിന്റെ ഒരംശമ്പോലും പാഠപുസ്തകത്തിൽ വന്നിട്ടില്ല. നവോത്ഥാനത്തെപ്പറ്റി പഠിപ്പിക്കാതെ ലോകചരിത്രം പഠിപ്പിക്കുന്നതെങ്ങനെയാണ്. പാഠപുസ്തകം തീരുമാനിക്കാനും പഠിപ്പിക്കാനും സർക്കാർ സംവിധാനങ്ങളുണ്ട്. പൊതുസമൂഹം തങ്ങൾ പറയുന്നതേ പഠിക്കാവൂ എന്ന് നിർബന്ധിക്കാൻ സഭയ്ക്ക് എന്ത് അധികാരമാണുള്ളത്.
‘മതമില്ലാത്ത ജീവൻ’ പാഠത്തിന്റെ പേരിൽ തെരുവുകളിൽ കലാപമഴിച്ചുവിടുകയും അദ്ധ്യാപകനെ ചവിട്ടിക്കൊല്ലുകയും ചെയ്തവർ വീണ്ടും ജനങ്ങൾക്ക് മേൽ കുതിരകയറുകയാണ്. ഒരു ബഹുമത സമൂഹത്തിലാണ് തങ്ങൾ വസിക്കുന്നതെന്ന സാമാന്യബോധം പോലും ഇല്ലാതെ തങ്ങളുടെ മതാധികാരം സ്ഥാപിക്കാനുള്ള ധിക്കാരപരമായ പ്രഖ്യാപനങ്ങൾ നടത്താൻ ആരെയും അനുവദിക്കാൻ പാടില്ല.
പിഞ്ചുകുഞ്ഞുങ്ങളുടെ കഴുത്തിൽ ‘ജാതി കാർഡ്’ തൂക്കിയ അധമന്മാർ ഇതിലപ്പുറവും ചെയ്യും. വളരെ ചെറിയ ന്യൂനപക്ഷമായ സഭ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുക്കാൽ പങ്കും ഭൂസ്വത്തിൽ നല്ലൊരു പങ്കും തട്ടിയെടുത്തിട്ടും ന്യൂനപക്ഷാവകാശത്തിന്റെ പേരിൽ പിന്നെയും പൊതുസമൂഹത്തെ വെല്ലുവിളിക്കുമ്പോൾ, അതുണ്ടാക്കുന്ന വർഗ്ഗീയ ധ്രുവീകരണം എത്രമാത്രം ഗുരുതരമാണെന്ന് ഇവർ അറിയുന്നില്ല. രാഷ്ട്രീയ സ്വാധീനത്തിന്റെ ഹുങ്കിൽ കേരളത്തിൽ കാണിക്കുന്ന ധിക്കാരം ഇത്ര അധികമാണെങ്കിൽ സർവ്വാധിപത്യത്തിങ്കീഴിൽ യൂറോപ്പിൽ എന്തൊക്കെയായിരിക്കും ചെയ്തുകൂട്ടിയത്.
എന്തു പഠിപ്പിക്കണമെന്ന് നിശ്ചയിക്കാനും മതനിരപേക്ഷതയെ ചോദ്യം ചെയ്യാനും ജനാധിപത്യത്തെ അവഹേളിക്കാനും സഭയ്ക്ക് അധികാരമില്ല. അവകാശത്തിന്റെ പരിധി ലംഘിക്കുമ്പോൾ അത് അക്രമമായി തീരും. ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ അതിക്രമത്തെ കേരളസമൂഹം അംഗീകരിക്കില്ല. ഇതു തുറന്നു പ്രഖ്യാപിക്കുന്ന ഈ പ്രതിഷേധ മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ ജനാധിപത്യവാദികളോട് അഭ്യർത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
യു.കലാനാഥൻ(പ്രസിഡന്റ്,കേരളയുക്തിവാദിസംഘം),
അഡ്വ.കെ.എൻ.അനിൽകുമാർ(സെക്രട്ടറി,കേരളയുക്തിവാദിസംഘം)
സെക്രട്ടറിയേറ്റ് ധർണ്ണയിൽ കുരീപ്പുഴശ്രീകുമാർ, രാജഗോപാൽ വാകത്താനം, യു.കലാനാഥൻ,അഡ്വ.കെ.എൻ.അനിൽകുമാർ, ധനുവച്ചപുരം സുകുമാരൻ തുടങ്ങിയവർ സംസാരിക്കും. രാവിലെ 11 ന് തമ്പാനൂർ ആർ.എം.എസ്സിനു മുന്നിൽ നിന്ന് പ്രതിഷേധമാർച്ച് ആരംഭിക്കും

33 comments:

Rational books said...

വളരെ ചെറിയ ന്യൂനപക്ഷമായ സഭ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുക്കാൽ പങ്കും ഭൂസ്വത്തിൽ നല്ലൊരു പങ്കും തട്ടിയെടുത്തിട്ടും ന്യൂനപക്ഷാവകാശത്തിന്റെ പേരിൽ പിന്നെയും പൊതുസമൂഹത്തെ വെല്ലുവിളിക്കുമ്പോൾ, അതുണ്ടാക്കുന്ന വർഗ്ഗീയ ധ്രുവീകരണം എത്രമാത്രം ഗുരുതരമാണെന്ന് ഇവർ അറിയുന്നില്ല. രാഷ്ട്രീയ സ്വാധീനത്തിന്റെ ഹുങ്കിൽ കേരളത്തിൽ കാണിക്കുന്ന ധിക്കാരം ഇത്ര അധികമാണെങ്കിൽ സർവ്വാധിപത്യത്തിങ്കീഴിൽ യൂറോപ്പിൽ എന്തൊക്കെയായിരിക്കും ചെയ്തുകൂട്ടിയത്.
എന്തു പഠിപ്പിക്കണമെന്ന് നിശ്ചയിക്കാനും മതനിരപേക്ഷതയെ ചോദ്യം ചെയ്യാനും ജനാധിപത്യത്തെ അവഹേളിക്കാനും സഭയ്ക്ക് അധികാരമില്ല. അവകാശത്തിന്റെ പരിധി ലംഘിക്കുമ്പോൾ അത് അക്രമമായി തീരും. ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ അതിക്രമത്തെ കേരളസമൂഹം അംഗീകരിക്കില്ല. ഇതു തുറന്നു പ്രഖ്യാപിക്കുന്ന ഈ പ്രതിഷേധ മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ ജനാധിപത്യവാദികളോട് അഭ്യർത്ഥിക്കുന്നു.

Rational books said...

പത്താം ക്ലാസ്സ് സോഷ്യൽ സ്റ്റഡീസ് പുസ്തകത്തിലെ ‘ആധുനിക ലോകത്തിന്റെ ഉദയം’ എന്ന ആദ്യപാഠം ഇവിടെ വായിക്കാം

ശ്രീജിത് കൊണ്ടോട്ടി. said...

ഇന്ത്യയെ പോലുള്ള ഒരു മതേതര രാജ്യത്ത്‌ ഇത്തരത്തില്‍ മത/സാമുദായിക/ വര്‍ഗീയ സംഘങ്ങളുടെ താളത്തിനൊത്ത് ജനാധിപത്യ സര്‍ക്കാരുകള്‍ തുള്ളുന്നത് അത്യന്തം അപകടകരമാണ്. പ്രതിഷേധം അറിയിക്കേണ്ടതാണ്. സവ്വ പിന്തുണയും അറിയിക്കുന്നു... !!!

ശ്രീജിത് കൊണ്ടോട്ടി. said...

ഇന്ത്യയെ പോലുള്ള ഒരു മതേതര രാജ്യത്ത്‌ ഇത്തരത്തില്‍ മത/സാമുദായിക/ വര്‍ഗീയ സംഘങ്ങളുടെ താളത്തിനൊത്ത് ജനാധിപത്യ സര്‍ക്കാരുകള്‍ തുള്ളുന്നത് അത്യന്തം അപകടകരമാണ്. പ്രതിഷേധം അറിയിക്കേണ്ടതാണ്. സവ്വ പിന്തുണയും അറിയിക്കുന്നു... !!!

ChethuVasu said...

'മദ'വും മതവുമില്ലാത്ത ജീവനുകളെക്കാള്‍ മതവും 'മദ'മുള്ള ജീവനുകള്‍ ആണ് കൂടുതല്‍ എണ്ണം എന്നത് കൊണ്ട് ജനാധിപത്യ സമ്പ്രദായത്തില്‍ മതമില്ലാത്ത ജീവന്‍ പണി നിര്‍ത്തി പോകണ്ടി വരും എന്നതാണ് അവസ്ഥ

N.J Joju said...

ജനാധിപത്യ സമൂഹത്തിൽ ഏതൊരു പൊഉരനും പൊഉരസമൂഹത്തിനും അഭിപ്രായം പറയുവാനുള്ള സമൂഹത്തിനുണ്ട്. ഇതേ അവകാശം മതസമൂഹങ്ങൾക്കുമുണ്ട്. അതിനെ ക്രിയാത്മകമായി സമീപിക്കാൻ ജനാധിപത്യ സർക്കാരിനു കടമയുമുണ്ട്.

ശ്രീജിത് കൊണ്ടോട്ടി. said...

ഒരു മതേതര രാജ്യത്തെ വിദ്യാഭ്യാസ പ്രക്രിയയില്‍, സാമുദായിക, രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് ഇടപെടാന്‍ ഒരു മത വിഭാഗത്തിനും അവകാശമില്ല. ഇവിടെ മത പൌരോഹിത്യം തങ്ങളുടെ അഭിപ്രായം പറയുക മാത്രം അല്ല ചെയ്തത്, അവ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണു ചെയ്യുന്നത്. അജ്ഞതയുടെ, ഇരുണ്ട ഭൂതകാലത്ത് ഇവരുടെയൊക്കെ മുന്‍ഗാമികള്‍ ചെയ്തു കൂട്ടിയ "ചെയ്തികള്‍" എല്ലാവരും അറിയട്ടെ..

(ഞാന്‍ ആ (Vവാദ) പാഠപുസ്തകം വായിച്ചു. അതില്‍ യാഥാര്‍ത്ഥ്യത്തിന്റെ നൂറില്‍ ഒരു അംശം പോലും പറഞ്ഞിട്ടില്ല എന്നാണു എനിക്കും തോന്നിയത്. ഹോസ്സേ, ബ്രൂണോ തുടങ്ങി നിരവധി പേരെ കുറിച്ച് ആ പുസ്തകത്തില്‍ വിവരിക്കേണ്ടതായിരുന്നു. (സഭയുടെ ശാസ്ത്രീയ, വിദ്യാഭ്യാസ നയങ്ങള്‍ )...

(പി.എ മുഹമ്മദ്‌ (കമ്മീഷന്‍) വര്‍ഗീയതയോടെ പെരുമാറുന്നു എന്ന് സഭയുടെ വക്കീല്‍ ജോര്‍ജ്‌ പോള്‍. 'രൂപ' താ എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അതി 'രൂപ' താ എന്നാണ് പറയുന്നത്. മുഴുവന്‍ സീറ്റും വിറ്റ് രൂപയാക്കാന്‍ ആണ് വിദ്യാഭാസ കച്ചവക്കാരുടെ പരിപാടി. വിദ്യാഭാസ കച്ചവടക്കാരില്‍ നിന്ന് "വിദ്യാഭ്യാസ മേഘല"യെ മോചിപ്പിക്കാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ ആര്‍ജ്ജവത്തോടെ ഇടപെടണം.. !!!


(വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ ഉപകാരമായിരിക്കും, ശ്രദ്ധിക്കുമല്ലോ)

thooneeram said...

മതനേതൃത്വങ്ങള്‍ തങ്ങളുടെ മതകാര്യങ്ങള്‍ നോക്കി നടക്കുന്നതായിരിക്കും ഉത്തമം. അതല്ലാതെ സമൂഹത്തെ മൊത്തമായി ബാധിക്കുന്ന കാര്യങ്ങളിലിട പെടുന്നതിനെതിരെ തീര്‍ച്ചയായും പ്രതിഷേധിക്കേണ്ടതാണ്.

N.J Joju said...

ഇടതുപക്ഷ പ്രസ്താനങ്ങളുടെ മുഖമുദ്രയായ ജനാധിപത്യ വിരുദ്ധതതന്നെയാണ് ഈ പോസ്റ്റിൽ നിഴലിക്കുന്നത്. കത്തോലിയ്ക്കാ സഭയ്ക്കും ഹിന്ദു മുസ്ലിം സമൂഹങ്ങൾക്കും ഏതൊരു രാഷ്ട്രീയപ്പാർട്ടിക്കും ഏതൊരു ജാതി മത തൊഴിൽ സംഘടനകൾക്കും മറ്റേതൊരു സംഘടനയ്ക്കും ഏതൊരു പൊര സമൂഹത്തിനും ഇവിടെ അഭിപ്രായം പറയാൻ അവകാശമുണ്ട്.

എക്കാലത്തും കത്തോലിയ്ക്കാ സഭ ഈ അവകാശം വിനിയോഗിക്കുകയും ചെയ്യും.

മതനേതൃത്വങ്ങള്‍ തങ്ങളുടെ മതകാര്യങ്ങള്‍ മാത്രമല്ല സമൂഹത്തെ മൊത്തമായി ബാധിക്കുന്ന കാര്യങ്ങളിലും ഇടപെടും. ഇതു കമ്യൂണിസ്റ്റു രാജ്യമല്ല. ഒന്നാം തരം ജനാധിപത്യ മതേതര രാജമാണ്. (മതേതരം എന്നു പറഞ്ഞതു മനപ്പൂർവ്വമാണ്.)

മതവിരുരോധികളായ പരിഷത്തുകാർ പടച്ചുവിടുന്ന അർത്ഥ സത്യങ്ങളെ പിൻപറ്റേണ്ട കാര്യം ഇവിടെ ആർക്കുമില്ല.

N.J Joju said...

ശ്രീജിത് കൊണ്ടോട്ടി മുൻ കമന്റിൽ സ്വാശ്രയവിദ്യാഭ്യാസത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ശുദ്ധ വിവരക്കേടാണ്. കുറഞ്ഞപക്ഷം ഏതെങ്കിലും പത്രം മനസിരുത്തി വായിച്ചിരുന്നെങ്കിൽ ഈ ഗതികേടു വരില്ലായിരുന്നു.

Rational books said...

@ N.J.ജോജു,
ഒരു ജനാധിപത്യ സമൂഹത്തിൽ ഏതൊരു പൌരനും പൌരസമൂഹത്തിനും അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നുള്ളതിൽ തർക്കമില്ല. പക്ഷേ, അതുമാത്രമല്ലല്ലോ കണ്ടുവരുന്നത്. തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്, നിക്ഷിപ്ത താല്പര്യങ്ങൾ പൊതുസമൂഹത്തിന്മേൽ അടിച്ചേല്പിക്കുയാണല്ലോ സഭ ചെയ്തുവരുന്നത്. ഉദാഹരണമായി കഴിഞ്ഞ ഏഴാം ക്ലാസ്സ് പാഠപുസ്തകത്തിലെ ‘മതമില്ലാത്ത ജീവൻ’ എന്ന പാഠഭാഗത്തിന്റെ തന്നെ കാര്യമെടുക്കാം. തങ്ങളുടെ സ്കൂളുകളിലെ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ഭീഷണിപ്പെടുത്തിക്കൊണ്ടുപോലും തെരുവിലിറക്കി സഭ നടത്തിയ സമരം മറക്കാൻ അധികകാലമായിട്ടില്ലല്ലോ.ജനധിപത്യ സർക്കാരിനെ ഭീഷണിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ആ പാഠഭാഗം പിൻവലിപ്പിക്കാൻ സഭ ചെയ്തകാര്യങ്ങൾ ജനാധിപത്യത്തിനു നിരക്കുന്നതാണോ. ആ സമരാഭാസത്തിൽ ഒരു അദ്ധ്യാപകൻ ചവിട്ടും അടിയുമേറ്റ് ദാരുണമായി കൊല്ലപ്പെടുകപോലുമുണ്ടായി. നിരീശ്വരവാദം പഠിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു സമരം. മിശ്രവിവാഹിതരായിരുന്ന ഒരു ദമ്പതികളുടെ മകനെ സ്കൂളിൽ ചേർക്കുന്നതു സംബന്ധിച്ചുള്ള ഒരു സംഭാഷണശകലമായിരുന്നു ആ പാഠത്തിലെ പ്രമേയം. തങ്ങളുടെ കുട്ടിയെ ഒരു മതത്തിലും ചേർക്കേണ്ടതില്ലെന്നും അവൻ പ്രായപൂർത്തിയാകുമ്പോൾ ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തോട്ടെ എന്നുമാണ് രക്ഷകർത്താവ് ഹെഡ്മാസ്റ്ററോട് അതിൽ ആവശ്യപ്പെടുന്നത്. ഇത് ഇന്ത്യൻഭരണഘടന അനുവദിക്കുന്ന പൌരന്റെ അവകാശമാണല്ലോ. ഒരു മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഭരണഘടന പൌരനു സ്വാതന്ത്ര്യം നൽകുന്നു. ഈ പാഠഭാഗത്തിലെവിടെയാണ് നിരീശ്വരവാദം പറയുന്നത്. ഈശ്വരവാദം സ്ക്കൂളിൽ പഠിപ്പിക്കുന്നുണ്ടല്ലോ, പിന്നെ എന്തുകൊണ്ട് നിരീശ്വരവാദം പഠിപ്പിച്ചുകൂടാ.
ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് താങ്കൾ ഏറെ വാചാലനകുന്നുണ്ടല്ലോ. എന്നാണ് ഈ ജനാധിപത്യവും മതേതരത്വവുമെല്ലാം ലോകത്ത് ഉണ്ടായത്. 15,16 നൂറ്റാണ്ടുകളിൽ കത്തോലിക്കാ മതാധിപത്യത്തിൻ കീഴിലായിരുന്ന യൂറോപ്പിനെ ഇരുട്ടിലാഴ്ത്തിക്കൊണ്ട് കത്തോലിക്കാസഭ ചെയ്ത ക്രൂരകൃത്യങ്ങൾ വിവരിക്കണമെങ്കിൽ നൂറുകണക്കിന് പേജുകൾ തന്നെ വേണ്ടിവരും. ഇരുണ്ടയുഗമെന്നാണ് ആ കാലഘട്ടം ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ ചരിത്രത്തിന്റെ ഒരംശം പോലും പാഠപുസ്തകത്തിലില്ലല്ലോ. ചരിത്രം പഠിച്ചാൽ കുഞ്ഞാടുകൾ സഭയ്ക്കെതിരെ തിരിയും ഏന്ന ഭയമായിരിക്കാം “ആധുനികലോകത്തിന്റെ ഉദയം” എന്ന പാഠത്തിനെതിരെ വാളെടുക്കാൻ കത്തോലിക്കാസഭയെ പ്രേരിപ്പിക്കുന്നത്.
താങ്കൾ ആദ്യം ചരിത്രം പഠിക്കൂ, എന്നിട്ട് ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം.

ശ്രീജിത് കൊണ്ടോട്ടി. said...

"N.J ജോജൂ said... ശ്രീജിത് കൊണ്ടോട്ടി മുൻ കമന്റിൽ സ്വാശ്രയവിദ്യാഭ്യാസത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ശുദ്ധ വിവരക്കേടാണ്. കുറഞ്ഞപക്ഷം ഏതെങ്കിലും പത്രം മനസിരുത്തി വായിച്ചിരുന്നെങ്കിൽ ഈ ഗതികേടു വരില്ലായിരുന്നു."

പ്രിയ ജോജു. ഞാന്‍ പറഞ്ഞത് "ശുദ്ധ വിവരക്കേട്" ആണ് എങ്കില്‍ ദിവസവും, ഏതെന്കിലും (മനോരമ, ദീപിക) ഒരു പത്രം വായിക്കുന്ന താങ്കളെപ്പോലുള്ള വിവരമുള്ളവര്‍ കാര്യങ്ങള്‍ വ്യക്തമാക്കൂ. എല്ലാവരും അറിയട്ടെ സത്യം എന്താണ് എന്ന്. അതിനു താങ്കള്‍ക്ക് ഗതികേട്‌ വരില്ല എന്ന് ഞാന്‍ കരുതുന്നു.. :)

Nasiyansan said...

ശ്രീജിത് കൊണ്ടോട്ടി മുൻ കമന്റിൽ സ്വാശ്രയവിദ്യാഭ്യാസത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ശുദ്ധ വിവരക്കേടാണ്. കുറഞ്ഞപക്ഷം ഏതെങ്കിലും പത്രം മനസിരുത്തി വായിച്ചിരുന്നെങ്കിൽ ഈ ഗതികേടു വരില്ലായിരുന്നു.

സ്വാശ്രയവിദ്യാഭ്യാസത്തെക്കുറിച്ചു അഭിപ്രായം പറയുന്ന പലരുടെയും അവസ്ഥ കൊണ്ടോട്ടിയുടെ തന്നെയാണ് ..."ഏതെങ്കിലും പത്രം" എന്ന് ജോജു റെഫര്‍ ചെയ്തതും ശരിയല്ല ...അതും കേട്ടുകൊണ്ട് പികെ പ്രകാശന്റെ പത്രം വായിച്ചിട്ട് വന്നാല്‍ ആകെ കുഴപ്പമാകും ....

Nasiyansan said...

സഭയാകട്ടെ, ഹിറ്റ്ലറും മുസ്സോളനിയുമായി കൈകോർക്കുകയാണ് ചെയ്തത്. വത്തിക്കാൻ എന്ന 108 ഏക്കർ സാമ്രാജ്യം മുസ്സോളനി ഉപകാരസ്മരണയായി നൽകിയതാണ്.

ഇറ്റലിയും ജര്‍മ്മനിയുമായുള്ള ബന്ധങ്ങളെ ഹിറ്റ്ലറും മുസ്സോളനിയുമായി ചേര്‍ത്ത് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണിത് ....എല്ലാ ഫാസിസ്റ്റു ഭരണകൂടങ്ങളെയും എതിര്‍ക്കുകയാണ് സഭ ചെയ്തത് ... ലെനിനുമായും ,സ്റ്റാലിനുമായും സഭ കൈകോർത്തു എന്നൊക്കെ തട്ടിവിടാവുന്നതാണ് ... ‌.ആരും ഇത്തരം നുണകള്‍ ഇപ്പോള്‍ പ്രചരിപ്പിക്കാരില്ല ...ഇതേ ആളുകളാണ് പല പാഠപുസ്തകങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ...ഇറ്റലിയുടെ തലസ്ഥാനമായ റോമാ പട്ടണത്തിന്റെ നടുക്ക് 108.7 ഏക്കറില്‍ സ്ഥിതിചെയ്യുന്ന വത്തിക്കാന്‍ രാഷ്ട്രം നിലവില്‍വന്നത് 1929 ജൂണ്‍ ഏഴിന് പരിശുദ്ധ സിംഹാസനവും ഇറ്റാലിയന്‍ രാഷ്ട്രവും തമ്മില്‍ ഒപ്പുവച്ച ലാറ്ററന്‍ ഉടമ്പടി പ്രകാരമാണ്. ഉടമ്പടി പ്രകാരം അതിബൃഹത്തായ പേപ്പല്‍ സാമ്രാജ്യം ഇല്ലാതാവുകയാണ് ഉണ്ടായത് ...അതെങ്ങനെയാണ്‌ മുസ്സോളനിയുടെ ഉപകാരസ്മരണയായി മാറുന്നത് ...മര്പാപ്പയെക്കള്‍ വലുത് താന്‍ ആണെന്നു കരുതിയ മുസ്സോളനി എന്ത് ഉപകാരസ്മരണയുടെ പേരിലാണ് 108 ഏക്കർ നല്‍കിയത് എന്നെങ്കിലും വ്യക്തമാക്കുക ...അതുപോലെ സഭയും ഹിറ്റ്ലറും തമ്മില്‍ കൈകോർത്തതെന്തിനാണെന്നറിയാനും ആകംഷയുണ്ട്

nasthikan said...

യേശു ദൈവാലയത്തിന്റെ പരിസരത്തു പ്രവേശിച്ചു അവിടെ വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും എല്ലാം പുറത്താക്കി, പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്‍ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു. അവന്‍ അവരോടു: 'എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിര്‍ക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിതീര്‍ക്കുന്നു എന്നു പറഞ്ഞു.(മത്തായി 21:12,13)

nasthikan said...

പണത്തിനുമേല്‍ അടയിരിക്കുന്ന പള്ളീലച്ചന്മാര്‍ വിദ്യാഭ്യാസത്തെയും കച്ചവടമക്കിയിരിക്കുന്നു. ചരിത്രം ആരുടെയും താല്പര്യാനുസരണം മാറ്റിയെഴുതാനാവില്ല. ഈ കച്ചവടക്കാരെ നിലയ്ക്കുനിര്‍ത്താന്‍ കേരള സമൂഹത്തിനാകും.

ശ്രീജിത് കൊണ്ടോട്ടി. said...

@ Nasiyansan..

"സ്വാശ്രയവിദ്യാഭ്യാസത്തെക്കുറിച്ചു അഭിപ്രായം പറയുന്ന പലരുടെയും അവസ്ഥ കൊണ്ടോട്ടിയുടെ തന്നെയാണ് ..."ഏതെങ്കിലും പത്രം" എന്ന് ജോജു റെഫര്‍ ചെയ്തതും ശരിയല്ല"

താങ്കളുടെ ബ്ലോഗില്‍ പോയി പോസ്റ്റ്‌ ഒന്ന് വായിച്ചു. "അഭയയുടേത് സ്വാഭാവിക മരണം, ബ്രൂണോയും, ഹോസ്സെയും എല്ലാം ആത്മഹത്യ ചെയ്തവര്‍." കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.. പക്ഷെ ഇതൊന്നും ആരും വിശ്വസിച്ചു എന്ന് വരില്ല കേട്ടോ. നിങ്ങള്‍ക്കും ജോര്‍ജ്‌ പോളിനും അല്ലാതെ ആര്‍ക്കും അറിയില്ല സ്വാശ്രയ കോളേജ്‌ കച്ചവടത്തെ പറ്റി. ബാക്കിയുള്ളവര്‍ പറയുന്നതെല്ലാം പച്ചക്കള്ളം. എന്നാല്‍ ആ സത്യം ഒന്ന് തുറന്നു പറയൂ. എന്തിനാണ് സഭ 100% സീറ്റിലും കച്ചവടം നടത്താന്‍ കോടതി കയറി ഇറങ്ങുന്നത്.

http://nasiyansan.blogspot.com/2009/11/blog-post_6037.html?showComment=1308670322775#c7924959738192151548

നിസ്സഹായന്‍ said...

@ Nasiyansan & N.J ജോജൂ,

പ്രൊഫഷണല്‍ വിദ്യാഭ്യാസം വളരെ ചിലവേറിയതാണ്. ഒരു സ്വാശ്രയസ്ഥാപനത്തിനും അത് വെറുതെ കൊടുക്കാന്‍ നിര്‍വാഹമില്ല അംഗീകരിക്കുന്നു. എന്നാല്‍ ഈ രംഗത്തെ മാനേജുമെന്റുകള്‍ രണ്ടു ചേരിയില്‍ രണ്ടുതരം ധാര്‍മികതയാണ് പ്രകടിപ്പിക്കുന്നത്. എം.ഇ.എസ് സര്‍ക്കാര്‍ നയങ്ങളുമായി സഹകരിക്കാന്‍ തയ്യാറായി. എന്നാല്‍ കൃസ്ത്യന്‍ മാനേജുമെന്റുകള്‍ കഴുത്തറുപ്പന്‍ കച്ചവടത്തില്‍ കണ്ണുവെച്ച് അണുവിട വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ല. പവ്വത്തില്‍ ഉള്‍പ്പെടെയുള്ള വൈദികര്‍ സാമൂഹികനീതിയുടെ പുതിയ ഭാഷ്യങ്ങള്‍ പ്രചരിപ്പിക്കുകയാണു്. മുസ്ലീം സമുദായത്തേക്കാളും വിദ്യാഭ്യാസ രംഗത്ത് മേല്‍കൈയും കുത്തകയുമുള്ള ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ ന്യൂനപക്ഷ അവകാശങ്ങള്‍ മറയാക്കി കണ്ണില്‍ ചോരയില്ലാതെ പെരുമാറുമ്പോള്‍ കത്തോലിക്കാമതത്തിന്റെ മനുഷ്യ സ്നേഹം വെറും വ്യാജമായി മാറുകയാണ്.

ദയവായി നിങ്ങള്‍ മതത്തിന്റെ കാരുണ്യവും കച്ചവടത്തിന്റെ തന്ത്രങ്ങളും ഒരേവായില്‍ വിളിച്ചു കൂവരുത്. നിങ്ങള്‍ കച്ചവടക്കാരാണെന്ന കാര്യം അംഗീകരിക്കുക. അതിന് ന്യൂനപക്ഷാവകാശം സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുന്നണ്ടെന്നതും അഭിനന്ദനീയമാണ്. അഥവാ ക്രിസ്തു മതത്തിന് മുതലാളിത്തത്തിന്റെ ലാഭം എന്ന കാര്യത്തില്‍ മാത്രമേ കണ്ണുള്ളു എന്ന കാര്യം അംഗീകരിക്കുക. ക്രിസ്തുമതം = മുതലാളിത്തം. പ്രൊഫഷണല്‍ വിദ്യാഭാസ കച്ചവടത്തില്‍ ആര്‍ത്തി വളരെ കുറച്ച് ഒരുമാതിരി ന്യായമായ തോതില്‍ പെരുമാറാന്‍ എം.ഇ. എസ്സിനു കഴിയുന്നു. എന്നാല്‍ കച്ചവടത്തിന്റെ ബലതന്ത്രത്തില്‍ മാത്രം വിശ്വസിക്കുന്ന ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകുന്നില്ല.

ഒരു രാജ്യത്തെ പാവപ്പെട്ട പൌരന്മാരില്‍ പഠിക്കാന്‍ കഴിവുള്ളവര്‍ക്ക് വന്‍ ചിലവു വരുന്ന പ്രൊഫണല്‍ വിദ്യാഭ്യാസം സൌജന്യമായി കൊടുക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയല്ല എന്നതാണ് ഇന്ന് ഉയര്‍ന്നു വന്നിരിക്കുന്ന പുതിയ സദാചാരം. അതിനുള്ള ചിലവ് സാമ്പത്തികശേഷിയുള്ളവര്‍ക്കേ സ്വയം വഹിക്കാന്‍ കഴിയൂ. അതിനാല്‍ അവര്‍ മാത്രം വിദ്യ അഭ്യസിച്ചാല്‍ മതിയെന്നതാണ് പുതിയ നയം. അപ്പോള്‍ പുതിയ മാര്‍ഗമായി ഉരുത്തിരിഞ്ഞു വരുന്നതാണ് സ്വാശ്രയ വിദ്യാഭ്യാസം. മത ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തെക്കാളും വിഭവശേഷിയുള്ളവരാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ നിക്ഷേപങ്ങളില്‍ നിന്നും പിന്‍ തിരിയുമ്പോള്‍ മതന്യൂനപക്ഷത്തിന് ലഭിച്ച ന്യൂനപക്ഷാവകാശങ്ങളുടെ മറപിടിച്ച് സ്വാശ്രയസ്ഥാപനങ്ങള്‍ കച്ചവടശാലകളാക്കി മാറ്റുന്നു. ഇവിടെ ആര്‍ക്കും ഇതിനു പരിഹാരം കാണാന്‍ സാധ്യമല്ല, പകരം അനുഭവിക്കുക എന്ന ഗതി മാത്രമാണുള്ളത്. കാലാന്തരത്തില്‍ എല്ലാ പ്രൊഫഷണല്‍ തൊഴില്‍ മേഖലകളും ന്യൂനപക്ഷത്തിന്റെ കുത്തകയായി മാറും. ഹിന്ദുക്കളിലെ സവര്‍ണരും ക്രൈസ്തവരും മുസ്ലീങ്ങളും അങ്ങനെ ജീവിക്കട്ടെ. പണമില്ലാത്ത ആദിവാസി-ദലിത- അവര്‍ണ ഭൂരിപക്ഷം വായില്‍ വിരലിട്ടു നടക്കട്ടെ, അല്ലാതെന്തു ഗതി !?

നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...

@ Nasiyansan & N.J ജോജൂ,

'രണ്ടുള്ളവന്‍ ഒന്നില്ലാത്തവന് കൊടുക്കുക' എന്നത് വലിയൊരു ക്രോസ് സബ്സിഡി തന്നെയല്ലേ ? വര്‍ത്തമാനകാലത്ത് കാരുണ്യത്തിന്റെ ഈ തത്വം കുഞ്ഞാടുകളെ ഇനിയും ഒരു പ്രഹസനമാക്കി എന്തിനു പഠിപ്പിക്കണം ?! പകരം ശേഷിയുള്ളവന്‍ അതിജീവിക്കട്ടെ എന്ന മൃഗവാസനയെ പിന്തുടരാനുള്ള സോഷ്യല്‍ ഡാര്‍വിനിസത്തിന്റെ പാഠങ്ങളല്ലേ ചൊല്ലിക്കൊടുക്കേണ്ടത് !!

സാമൂഹികനീതിയെ തലതിരിച്ചിട്ട് നവപാഠങ്ങള്‍ ചമയ്ക്കാനുള്ള പവത്തില്‍ അച്ചന്റെ കഴിവിന് അനുമോദനങ്ങള്‍ !!!!

Nasiyansan said...

താങ്കളുടെ ബ്ലോഗില്‍ പോയി പോസ്റ്റ്‌ ഒന്ന് വായിച്ചു. "അഭയയുടേത് സ്വാഭാവിക മരണം, ബ്രൂണോയും, ഹോസ്സെയും എല്ലാം ആത്മഹത്യ ചെയ്തവര്‍."

ബ്രൂണോയും, ഹോസ്സെയും ആത്മഹത്യ ചെയ്തവരാനെന്നോ അഭയയുടേത് സ്വാഭാവിക മരണമായിരുന്നു എന്നോ എന്റെ ബ്ലോഗില്‍ ഒരിടത്തും എഴുതിയിട്ടില്ല ..എന്റെ അഭിപ്രായങ്ങളൊന്നും പോസ്റ്റ്‌ ആയിട്ട് അവിടെ താങ്കള്‍ക്ക് വായിക്കാന്‍ കഴിയില്ല്ല ..വെറുതെ നുണ പറയല്ല് ആശാനെ ...

Nasiyansan said...

'രണ്ടുള്ളവന്‍ ഒന്നില്ലാത്തവന് കൊടുക്കുക' എന്നത് വലിയൊരു ക്രോസ് സബ്സിഡി തന്നെയല്ലേ ?

'രണ്ടുള്ളവന്‍ ഒന്നില്ലാത്തവന് കൊടുക്കട്ടെ എന്നത് 'ക്രോസ് സബ്സിഡി' അല്ല...രണ്ടുള്ളവന്‍ ഒന്നു ഒന്നുമില്ലാത്തവനുമായി പങ്കുവെച്ചു രണ്ടു പേരും തുല്യപങ്കാളികളാകുന്ന സൂഹ്യനീതിയാണിത് ... രണ്ടുള്ളവനില്‍ നിന്ന് പിടിച്ചു പറിച്ചു ഇല്ലാത്തവന് കൊടുക്കുന്നതല്ല സൂഹ്യനീതി ...

നിസ്സഹായന്‍ said...

@ Nasiyansan,

50 % സീറ്റ്, ഗവണ്‍മെന്റിനു് ഗവണ്‍മെന്റ് ഫീസിലും ബാക്കി 50 % സീറ്റ് മാനേജുമെന്റിനു് അവര്‍ക്കിഷ്ടമുള്ള ഫീസിലും പഠിപ്പിക്കാനുള്ള എഗ്രിമെന്റ് സ്വീകരിച്ചു കൊണ്ടാണ് സ്വാശ്രയവിദ്യാഭ്യാസം കേരളത്തില്‍ തുടങ്ങാന്‍ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയോട് സമ്മതിച്ച് തയ്യാറായത്. എന്നാല്‍ കാര്യം നേടിക്കഴിഞ്ഞപ്പോള്‍ സത്യസന്ധരും കാരുണ്യമൂര്‍ത്തികളുമായ രൂപാതാക്കാരുടെ സ്വഭാവം മാറിയതും ചരിത്രമാണ്. ഈ എഗ്രിമെന്റ് അനീതിയും അന്യായവുമായി അന്നു തോന്നാതിരിക്കുകയും കോളേജുകള്‍ സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍ മുഴുവന്‍ സീറ്റും നമുക്കു തന്നെ വേണെന്നു തോന്നിയതിനാല്‍ ഈ വീതം വെയ്പ് അനീതിയായി തോന്നുകയും ചെയ്ത ഇരട്ടത്താപ്പ് കേട്ട്, 'എന്നെ ചതിച്ചു' എന്നു വിലപിക്കുകയാണ് ആന്റണി എന്ന ശുദ്ധന്‍ ചെയ്തത്. ആ വന്‍ചതിയ്ക്ക് ഉപയോഗിച്ച ന്യായം തുടര്‍ന്നും നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു, അതില്‍ പുതുമയൊന്നുമില്ല. കത്തോലിക്കാസഭയുടെ സമ്പത്തിനോടും അധികാരത്തോടുമുള്ള ആര്‍ത്തിയും അതു നേടാനും നിലനിര്‍ത്താനും അവര്‍ ചെയ്യുന്ന ക്രൂരതയും സഭാചരിത്രത്തിന്റെയും ലോകചരിത്രത്തിന്റെയും ഭാഗമായതിനാല്‍ അത് ആരെയും അത്ഭുതപ്പെടുത്തില്ല. നിങ്ങളുടെ ചാരിത്ര്യ പ്രസംഗം കേട്ടാല്‍ ഈയുള്ളവന്‍ മാത്രമല്ല ആരും നിസ്സഹായരായിപ്പോകും !

Nasiyansan said...

എം.ഇ.എസ് സര്‍ക്കാര്‍ നയങ്ങളുമായി സഹകരിക്കാന്‍ തയ്യാറായി. എന്നാല്‍ കൃസ്ത്യന്‍ മാനേജുമെന്റുകള്‍ കഴുത്തറുപ്പന്‍ കച്ചവടത്തില്‍ കണ്ണുവെച്ച് അണുവിട വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ല. പവ്വത്തില്‍ ഉള്‍പ്പെടെയുള്ള വൈദികര്‍ സാമൂഹികനീതിയുടെ പുതിയ ഭാഷ്യങ്ങള്‍ പ്രചരിപ്പിക്കുകയാണു്.

നിസഹയന്റെ നിസഹായവസ്ഥ മനസ്സിലാകുന്നു ...താങ്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് ...50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുത്താല്‍ അതെങ്ങനെയാണ്‌ "സാമൂഹ്യനീതിയാകുന്നത് "?!!...ന്യുനപക്ഷ സ്ഥാപങ്ങള്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുത്തു ക്രോസ് സബ്സിഡി അനുവദിക്കുന്നത് നിയാവിരുദ്ധമാണ് എന്ന് അറിയില്ലേ ..50 % സര്‍ക്കാരിനു വിട്ടുകൊടുത്താല്‍ ബാക്കി അമ്പതു ശതമാനം സീറ്റ് ഏതു വിലയ്ക്കും വില്‍ക്കാം അതുകൊണ്ടാണ് എം.ഇ.എസ് കഴിഞ്ഞ സര്‍ക്കാര്‍ നയങ്ങളുമായി സഹകരിക്കാന്‍ തയാറായത് ...

ക്രൈസ്തവ മാനേജ്മെന്റുകള്‍ മുഴുവന്‍ സീറ്റിലും മൂന്നര ലക്ഷം രൂപ വച്ചു വാങ്ങുമ്പോള്‍ കരാറൊപ്പിട്ടവര്‍ക്കു പകുതി സീറ്റില്‍ അഞ്ചര ലക്ഷം വച്ചു വാങ്ങുന്നു . ആര്‍ക്കും സീറ്റ് കൊടുക്കുകയും ചെയ്യാം. ആ വകയിലും വരുമാനം ഉണ്ടാക്കാം. ബാക്കി സീറ്റില്‍ 25 എണ്ണത്തില്‍ 1,38,000 രൂപയാണു ഫീസ് ഏഴു സീറ്റില്‍ 25,000, 13 സീറ്റില്‍ 45,000. ക്രൈസ്തവമാനേജ്മെന്റിന് 100 സീറ്റില്‍ നിന്നു ഫീസിനത്തില്‍ മൂന്നരക്കോടി രൂപ കിട്ടുന്നു. കരാറൊപ്പിട്ടവര്‍ക്ക് 50 സീറ്റില്‍ നിന്നു തന്നെ 2.75 കോടി. 25 സീറ്റില്‍ നിന്ന് 32,60,000, 13 സീറ്റില്‍ നിന്ന് ഏഴു ലക്ഷം, ഏഴു സീറ്റില്‍ നിന്ന് 17,50,000. എല്ലാം കൂടി മൂന്നരക്കോടിയോളം രൂപ. ഒരു മെരിറ്റും നോക്കാതെ 50 സീറ്റ് കച്ചവടം നടത്തുമ്പോള്‍ കിട്ടുന്നതോ? ഇതില്‍ ഏതാണ് കച്ചവടം ?

എല്‍ഡിഎഫ് സര്‍ക്കാരുമായി കരാറൊപ്പിട്ട കോളജുകളില്‍ 54 ലക്ഷം രൂപ കൈയിലുള്ളവര്‍ക്കു മാത്രമാണു 50 ശതമാനം സീറ്റില്‍ പഠിക്കാന്‍ അവസരം ലഭിച്ചത്. മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥി 5 ലക്ഷം ഫീസ്‌ (അഞ്ചുവര്‍ഷംകൊണ്ടു നല്കേണ്ട ഫീസ് 27.5 ലക്ഷം രൂപ) അഞ്ചുലക്ഷം ഡിപ്പോസിറ്റ്, 22 ലക്ഷത്തിന്റെ ബാങ്ക് ഗാരണ്ടി ഒരുമിച്ചു കൊടുക്കണമായിരുന്നു ...ഇതാണോ നിങ്ങളുടെ സാമൂഹ്യനീതി ?

ഇത്രയും കൊള്ളലാഭമുണ്ടാക്കി കരാര്‍ ഒപ്പിടാഞ്ഞതാണോ സഭാ സ്ഥാപങ്ങള്‍ ചയ്ത തെറ്റ് ...
നിസ്സഹായ, കള്ളനു കഞ്ഞി വെക്കല്ലേ .

നിസ്സഹായന്‍ said...

@ Nasiyansan,

50 % സീറ്റ്, ഗവണ്‍മെന്റിനു് ഗവണ്‍മെന്റ് ഫീസിലും ബാക്കി 50 % സീറ്റ് മാനേജുമെന്റിനു് അവര്‍ക്കിഷ്ടമുള്ള ഫീസിലും പഠിപ്പിക്കാനുള്ള എഗ്രിമെന്റ് സ്വീകരിച്ചു കൊണ്ടാണ് സ്വാശ്രയവിദ്യാഭ്യാസം കേരളത്തില്‍ തുടങ്ങാന്‍ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയോട് സമ്മതിച്ച് തയ്യാറായത്. എന്നാല്‍ കാര്യം നേടിക്കഴിഞ്ഞപ്പോള്‍ സത്യസന്ധരും കാരുണ്യമൂര്‍ത്തികളുമായ രൂപാതാക്കാരുടെ സ്വഭാവം മാറിയതും ചരിത്രമാണ്. ഈ എഗ്രിമെന്റ് അനീതിയും അന്യായവുമായി അന്നു തോന്നാതിരിക്കുകയും കോളേജുകള്‍ സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍ മുഴുവന്‍ സീറ്റും നമുക്കു തന്നെ വേണെന്നു തോന്നിയതിനാല്‍ ഈ വീതം വെയ്പ് അനീതിയായി തോന്നുകയും ചെയ്ത ഇരട്ടത്താപ്പ് കേട്ട്, 'എന്നെ ചതിച്ചു' എന്നു വിലപിക്കുകയാണ് ആന്റണി എന്ന ശുദ്ധന്‍ ചെയ്തത്. ആ വന്‍ചതിയ്ക്ക് ഉപയോഗിച്ച ന്യായം തുടര്‍ന്നും നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു, അതില്‍ പുതുമയൊന്നുമില്ല. കത്തോലിക്കാസഭയുടെ സമ്പത്തിനോടും അധികാരത്തോടുമുള്ള ആര്‍ത്തിയും അതു നേടാനും നിലനിര്‍ത്താനും അവര്‍ ചെയ്യുന്ന ക്രൂരതയും സഭാചരിത്രത്തിന്റെയും ലോകചരിത്രത്തിന്റെയും ഭാഗമായതിനാല്‍ അത് ആരെയും അത്ഭുതപ്പെടുത്തില്ല. നിങ്ങളുടെ ചാരിത്ര്യ പ്രസംഗം കേട്ടാല്‍ ഈയുള്ളവന്‍ മാത്രമല്ല ആരും നിസ്സഹായരായിപ്പോകും !

Nasiyansan said...

എന്നാല്‍ കാര്യം നേടിക്കഴിഞ്ഞപ്പോള്‍ സത്യസന്ധരും കാരുണ്യമൂര്‍ത്തികളുമായ രൂപാതാക്കാരുടെ സ്വഭാവം മാറിയതും ചരിത്രമാണ്.

താങ്കല്‍ക്കെന്തോ കാര്യമായ തകരാര്‍ പറ്റിയിട്ടുണ്ട് ...കാര്യം നേടിക്കഴിഞ്ഞപ്പോള്‍ അല്ല അതിനു ശേഷം ഉണ്ടായ കോടതി വിധിയുടെ പേരിലാണ് 50 :50 ഇല്ലാതായത് ...പിന്നെയും അത് തന്നെ പൊക്കിപ്പിടിച്ച് കൊണ്ട് നടക്കുന്നതെന്തിനാനെന്നു മനസ്സിലാകുന്നില്ല ........സഭാ സ്ഥാപങ്ങള്‍ നിയമപരമായാണോ പ്രവൃത്തിക്കുന്നത് എന്നന്വേഷിച്ചാല്‍ പോരെ ...

Unknown said...

ഇടയന്മാര്‍ക്കു സര്‍ക്കാര്‍, കോടതി, പാവപ്പെട്ടവന്‍ മുതലായ കാര്യങ്ങളൊന്നും ഒരു വിഷയമേ അല്ല. എങ്ങനേം മുന്‍പില്‍ വരുന്ന വിദ്യാര്‍ഥികളെ പറ്റിക്കണം, പിഴിയണം, മാക്സിമം പണമുണ്ടാക്കണം. കോടതിവിധി നിലവിലുണ്ടായിട്ടു പോലും സര്‍ക്കാര്‍ ലിസ്റ്റില്‍ MCA കോര്സിനു ചേരാന്‍ ചെന്നിട്ടു ഡോനെഷന്‍ തന്നെ പറ്റൂ എന്ന് വാശി പിടിച്ച ഇടയനുമായി ഒരിക്കല്‍ ഉടക്കേണ്ടി വന്നു. ദാ ഇവിടെയുണ്ട് ആ സംഭവം.

Nasiyansan said...

@Firefly
ഏതു വര്‍ഷമാണ്‌ താങ്കള്‍ അട്മിഷന് ചെന്നത് എന്നു ഒന്നു വ്യക്തമാക്കാമോ?

നിസ്സഹായന്‍ said...

"താങ്കല്‍ക്കെന്തോ കാര്യമായ തകരാര്‍ പറ്റിയിട്ടുണ്ട് ...കാര്യം നേടിക്കഴിഞ്ഞപ്പോള്‍ അല്ല അതിനു ശേഷം ഉണ്ടായ കോടതി വിധിയുടെ പേരിലാണ് 50 : 50 ഇല്ലാതായത് ...പിന്നെയും അത് തന്നെ പൊക്കിപ്പിടിച്ച് കൊണ്ട് നടക്കുന്നതെന്തിനാനെന്നു മനസ്സിലാകുന്നില്ല "

തകരാറ് എനിക്കല്ല, അത് സഭാപിതാക്കന്മാര്‍ക്കാണ്. '50:50 എഗ്രിമെന്റി'ന്റെ സാധുത പരിശോധിച്ച് കോടതി സ്വയം കേസെടുത്തതാണോ, അതോ വാക്കാലുള്ള എഗ്രിമെന്റ് സമ്മതിച്ച് കോളേജുകള്‍ നേടിക്കഴിഞ്ഞ ശേഷം '50:50 എഗ്രിമെന്റി'ന്റെ സാധുതയെ 'രൂപാതാ'ക്കാര്‍ തന്നെ കോടതിയില്‍ ചോദ്യം ചെയ്തിട്ടാണോ അനുകൂലമായ വിധിയുണ്ടായത് ? അധാര്‍മികമായ ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ എന്തിനു സ്വാശ്രയം തുടങ്ങി നാട്ടുകാരെ സേവിക്കാനിറങ്ങി ? കാര്യം നേടാന്‍ അധാര്‍മികതയെ കൂട്ടുപിടിക്കാം, അതിനു ശേഷം ധാര്‍മിക ഗിരിപ്രസംഗവും !!?

N.J Joju said...

ഉണ്ണിക്രിഷ്ണൻ കേസിലെ വിധി അതായത് ഫിഫ്ടി ഫിഫ്ടി സമ്പ്രദായം നിർദ്ദേശിച്ച കോടതി വിധി 1993ലാണു ഉണ്ടാവുന്നത്. സുപ്രീം കോടതി അസാധുവാക്കുന്നത് 2002 October 31 ൽ ആണ്. ഇതിനിടയിൽ ഉണ്ടായ ഏത് 50-50 കരാറും അസാധുവാണ്.

ന്യൂനപക്ഷാവകാശം മതന്യൂനപക്ഷങ്ങളുടെയും ഭാഷാന്യൂനപക്ഷങ്ങളുടെയും മൊലീകാവകാശമാണ്. താത്കാലികലാഭത്തിനുവേണ്ടീ അത് അടിയറവുവച്ചാൽ അത് ഭാവിതലമുറയോടു ചെയ്യുന്ന ദ്രോഹമായിരിക്കും.

Nasiyansan said...

2002 October 31 ലെ സുപ്രീം കോടതി വിധി(T.M.A. Pai Foundation & Ors. vs. State of Karnataka & Ors) എന്തെങ്കിലും ഞഞാ പിഞ്ഞാ പറഞ്ഞുവയ്ക്കുകയല്ല ഉണ്ടായത് , കെ ജി ബാലകൃഷ്ണന്‍ ഉള്‍പെട്ട 11 ജഡ്ജിമാരുല്പ്പെട്ട ഡിവിഷന്‍ ബെഞചാണ് വിധി പറഞത്. മൈനോറിറ്റികള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുവാനുള്ള ഭരണഘടനാപരമായ അവകാശത്തെ പുനര്‍നിര്‍‌വ്വചിയ്ക്കുന്ന പ്രമാദമായ വിധിയാണത് . അതിനു ശേഷം വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ സംസ്ഥാന സര്‍ക്കാര്‍ അത് നടപ്പിലാക്കാതെ നിയവിരുദ്ധമായി ന്യുനപക്ഷ സ്ഥാപനങ്ങളില്‍ വീണ്ടും അഡ്മിഷന്‍ നടത്താന്‍ വന്നതോടെയാണ് സ്ഥാപങ്ങള്‍ കോടതിയില്‍ പോയത് ..അതോടെയാണ് ആന്റണി പുണ്യാളന്‍ സ്വശ്രയ സ്ഥാപങ്ങള്‍ വചിച്ചു എന്നാ "തെണ്ടിത്തരം" പറഞ്ഞു പ്രചരിപ്പിച്ചത് ...കൊള്ളരുതായ്മ ചെയ്തതും പോരാഞ്ഞു രക്ഷ്ട്രീയ ലാഭത്തിനുവേണ്ടി ക്രൈസ്ഥവസ്ഥാപങ്ങളെ കരുവാക്കുകയും ചെയ്തു ...

ChethuVasu said...

When justice fails to get delivered under democracy , in variably, the democracy itself fails and will be replaced eventually by something else that force justice

Fazil said...

മാര്‍ പവ്വത്തില്‍ പറഞ്ഞു

അമ്പതുശതമാനം വിദ്യാര്‍ഥികളോട്‌ അനീതികാട്ടി ഇരട്ടി ഫീസ്‌ വാങ്ങി മറ്റ്‌ അമ്പതുശതമാനം വിദ്യാര്‍ഥികളോട്‌ അനുകമ്പകാട്ടി സൗജന്യമായി പഠിപ്പിക്കണമെന്നു പറയുന്നതും അംഗീകരിക്കാനാവില്ല. അമ്പതു ശതമാനം വിദ്യാര്‍ഥികളോടു ക്രൂരത കാട്ടുന്നത്‌ എങ്ങനെ നീതീകരിക്കാനാകും? അതെങ്ങനെ സാമൂഹിക നീതിയാകും?എന്ട്രന്സില്‍ മികച്ച റാങ്ക് മേടിക്കുക എന്നത് അനേകം വര്‍ഷത്തെ അധ്വാനമാണ്. അപ്പന്‍റെ കീശയുടെ കനംകൊണ്ട് മാത്രം സീറ്റ്‌ മേടിച്ചെടുത്തവരാണ് പിതാവ് ആദ്യം പറഞ്ഞ 50%. രാവും പകലും കഷ്ടപ്പെട്ടിരുന്ന് പഠിച്ച് റാങ്ക് മേടിക്കുന്നവരാണ് പിതാവ് രണ്ടാമത് പറഞ്ഞ 50%. ബുദ്ധിമുട്ടി പഠിച്ച് റാങ്ക് നേടി കഴിവ് തെളിയിച്ച കുട്ടികള്‍ ഇരിക്കുന്ന അതേ ക്ലാസ്സില്‍ കാശിന്‍റെ ബലത്തില്‍ മാത്രം പണക്കാരന്‍റെ മക്കളെ കൊണ്ടിരുത്തുന്നത് സാമൂഹികനീതിയാണോ പിതാവേ?

ഇതേ ചോദ്യം മാര്‍ പവ്വത്തിലിന്‍റെ ബ്ലോഗിലും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ചോദ്യം പിതാവിനോടാണെങ്കിലും നസിയാന്സനും ഫ്രണ്ട്സിനും ഉത്തരം പറയാം.

കാശുള്ളവനാണോ കഴിവുള്ളവനാണോ, ആരാണ് പ്രൊഫഷണല്‍ വിധ്യാഭ്യാസത്തിന് യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവന്‍? കത്തോലിക്കാ സഭക്കാര്‍ ഒരു പടികൂടി കടന്ന് കാശിനോട് മാത്രം നീതികാട്ടാന്‍ പഠിച്ചിരിക്കുന്നു. അതാണത്രേ സാമൂഹികനീതി. കഴിവുള്ളവന്‍ കാശുകാരനോട് കാണിക്കുന്നത് ക്രൂരതയാണ് പോലും.