മതം ഉപേക്ഷിക്കൂ ! മനുഷ്യരാകൂ !

Sunday, January 11, 2009

മകരജ്യോതിസ്‌ തട്ടിപ്പ്‌ അവസാനിപ്പിക്കൂക. കേരള യുക്തിവാദി സംഘം .

മകരജ്യോതിസ്‌ തട്ടിപ്പ്‌ അവസാനിപ്പിക്കൂക. കേരള യുക്തിവാദി സംഘമ്. ശബരിമല ക്ഷേത്രത്തിലെ മകരവിളക്ക്‌ ഉത്സവത്തിന്റെ മുഖ്യ ഇനമാണൂ പൊന്നമ്പലമേട്ടില്‍ ജനൂവരി 14 നൂ വൈകൂന്നേരം 6.20 നൂം 6.40 നൂം മധ്യേ പ്രത്യക്ഷപ്പെടുന്ന മകരജ്യോതി. ശബരിമല ക്ഷേത്രത്തിലെ സാമ്പത്തിക വരൂമാനം കൂട്ടാനായി ഭക്ത ജനങ്ങളെ വഞ്ചിക്കൂന്ന ദേവസ്വം ബോര്ഡ്‌ നടത്തുന്ന ഒരൂ തട്ടിപ്പാണൂ മകരജ്യൊതി എന്ന്‌ കേരള യുക്തി വാദി സംഘം അന്വേഷണം നടത്തി 1980 മുതല്‍ തന്നെ സത്യം വെളുപ്പെടുത്തിയിരൂന്നൂ.ജനങ്ങളില്‍ ശാസ്ത്രബോധവും അന്വേഷണത്തിനൂം പരിഷ്കരണത്തിനൂമുള്ള മനോഭാവവും വളര്‍ത്താന്‍ (ഭരണഘടനയൂടെ 51 എ.എച്ച്‌. , പൌരന്റെ മൌലികകര്‍ത്തവ്യങ്ങള്)പ്രതിഞ്ജാബദ്ധമായ ഒരൂ സര്‍ക്കാര്‍ അവന്റെ പോക്കറ്റിലെ പണം തട്ടി എടുക്കാനായി സര്‍ക്കാരിന്റെ ഔദ്യോകിക വാര്‍ത്താ മാധ്യമങ്ങളായ ദൂരദര്‍ശന്‍ , ആകാശവാണി എന്നിവയിലൂടെ കള്ളപ്രചരണം നടത്തിയാണൂ ഈ തട്ടിപ്പ്‌ നടപ്പാക്കിക്കൊണ്ടിരിക്കൂന്നത്‌ . മകരജ്യോതി കാണൂന്നത്‌ ജീവിതത്തിലെ ഒരൂ അത്ഭുതകരമായ അനൂഭൂതിയയാണൂ ആകശവാണിയും ദൂരദര്‍ശനൂം ജനങ്ങളെ ബോധ്യപ്പെടുത്തി ശബരിമലയിലേക്ക്‌ ആകര്‍ഷിക്കൂന്നത്‌. ഈ കള്ളപ്രചരണം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആകാശവാണി, ദൂരദര്‍ശന്‍ കേന്ദ്രങ്ങള്ക്ക്‌ മുമ്പില്‍ കേരള യുക്തിവാദി സംഘം പലതവണ ധര്‍ണ നടത്തിയിട്ടുണ്ട്‌. സത്യാന്വേഷണത്തിനയി പൊന്നമ്പലമേട്ടില്‍ എത്തിയ യുക്തിവാദി സംഘം പ്രവര്‍ത്തകരെ ശത്രു സൈന്ന്യത്തെ എന്ന പോലെ ക്രൂരമായി മര്‍ദ്ദിച്ചൊതുക്കി. പോലീസ്‌ മര്‍ദ്ദനത്തില്നിരവധി പേര്‍ രോഗികളാവുകയും ഏഎതാനൂം പേര്‍ രോഗം വന്ന് മരിക്കൂകയും ചെയ്തു.മുന്‍ ദേവസ്വം പ്രസിഡണ്ട്‌ രാമന്‍ നായര്‍ മകരജ്യോതിസ്‌ തട്ടിപ്പാണെന്ന്‌ ഇന്ത്യാവിഷനോട്‌ തുറന്ന്‌ പറഞ്ഞിരിക്കൂന്നൂ. അതുപോലെ ശബരിമല സ്പെഷ്യല്‍ ഓഫീസറായിരൂന്ന മുന്‍ ഡിജിപി എന്‍ ക്ര്^ഷ്ണന്‍ നായര്, വി.കെ.തമ്പി, കവയത്രി സുഗതകൂമാരി തുടങ്ങിയവര്‍ ഈ തട്ടിപ്പിനെതിരെ പ്രതികരിച്ചിരിന്നൂ.ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്ഡ്‌ പ്രസിഡണ്ടും ദേവസ്വം മന്ത്രിയും സത്യപ്രസ്താവന നടത്തുകയും ജനങ്ങളോട്‌ മാപ്പുപറയുകയും ചെയ്യേണ്ടതാണൂ. 1999 ല്‍ മകരജ്യോതിസ്‌ കാണാനൂള്ള തിക്കിലും തിരക്കിലും പെട്ട്‌ 53 പേര്‍ മരണപ്പെട്ടു. അവരൂടെ കൂടുംബങ്ങള്ക്ക്‌ നഷ്ടപരിഹാരം കൊടുക്കാന്‍ ദേവസ്വം ബോര്ഡ്‌ തയ്യാറാകണമ്.ഭരണഘടനാപരമായ കര്‍ത്തവ്യം നിറവേറ്റാനായി പൊന്നമ്പലമേട്ടിലെത്തിയ യുക്തിവാദികളെ മര്‍ദ്ദിച്ചൊതുക്കൂകയൂം മകരജ്യോതിസ്‌ തട്ടിപ്പിനൂ സംരക്ഷണം നല്‍കൂകയും ചെയ്ത പോലീസ്‌ അധികാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമ്. മര്‍ദ്ദനത്തില്‍ ജീവച്ഛവമായ സത്യാന്വേഷകര്ക്ക് നഷ്ടപരിഹാരം നല്കണമ്. മകരജ്യോതിസ് പുനരന്വേഷണവുമായി ഹൈക്കോടതിയില്‍ നിലനില്ക്കൂന്ന കേസ് അടിയന്തിരമായി തീര്പ്പ് കല്പ്പിക്കണമ്.ഇന്ത്യയിലും വിദേശത്തുമുള്ള ജനങളെ തെറ്റിദ്ധരിപ്പിച്ച് കപട വാര്ത്തകള്‍ നല്കിയ ആകശവാണി ദൂരദര്ശന്‍ അധികാരികള്ക്ക് എതിരെഭരണഘടനാ വിരൂദ്ധ പ്രവര്ത്തനത്തിനൂ നടപടി സ്വീകരിക്കണമ്.