മതം ഉപേക്ഷിക്കൂ ! മനുഷ്യരാകൂ !

Friday, January 9, 2009

മതതീവ്രവാദവും മാനവരാശിയുടെ നിലനില്‍പ്പും

മതതീവ്രവാദവും മാനവരാശിയുടെ നിലനില്‍പ്പും

മതതീവ്രവാദം മാനവരാശിയുടെ നിലനില്പ്പിനെത്തന്നെ ബാധിക്കുന്നതരത്തില്‍ ബീഭത്സരൂപം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. ഈ അവസരത്തില്‍ മതങ്ങളുടെ പ്രസക്തിയെക്കുറിച്ച് അല്പമൊന്ന്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കുമെന്ന്‌ കരുതുന്നു. ശാശ്വതവും സമാധാനപരവുമായ സാമൂഹ്യ വ്യവസ്ഥ നിലനില്ക്കണമെങ്കില്‍ മതങള്‍ അനിവാര്യമാണെന്നും സാമൂഹ്യവിരുദ്ധപ്രവര്ത്തനങ്ങളില്‍ നിന്ന്‌ മനുഷ്യനെ മോചിപ്പിക്കുന്ന കാര്യത്തില്‍ മതങ്ങളുടെ പങ്ക്‌ വലുതാണെന്നുമുള്ള വാദം എത്രമാത്രം സത്യത്തിന്‌ നിരക്കുന്നതാണ്‌ ? ലോകമാസകലമുള്ള ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുറ്റവാളികള്‍ നിരീശ്വരവാദികളും മതനിഷേധികളുമാണെന്ന്‌ പറയാന്‍ കഴിയുമോ? കഴിയില്ല എന്നു മാത്രമല്ല മതവിശ്വാസങ്ങളും ഈശ്വരവിശ്വാസവും കുറ്റവാളികള്‍ രൂപം കൊള്ളുന്നതില്‍ വലിയ പങ്ക്‌ നിര്‍വ്വഹിച്ചിട്ടുള്ളതായി ചൂണ്ടിക്കാണിക്കുവാന്‍ കഴിയുമ്. പ്രാര്‍ത്ഥനയിലൂടെയും മറ്റ്‌ പാപ പരിഹാര കര്‍മ്മങ്ങളിലൂടെയും കുറ്റ വിമുക്തനും പാപവിമുക്തനും ആയിത്തീരുമെന്ന്‌ പ്രചരിപ്പിക്കുന്ന മതങ്ങള്‍ മനുഷ്യനെ തെറ്റുകള്‍ ആവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുകയല്ലേ ചെയ്യുന്നത്‌? അതുപോലെ നാളിതുവരെയായി തികച്ചും സാമൂഹ്യവിരുദ്ധനായ ഒരാളെയെങ്കിലും തങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ഒഴിവാക്കിയ കഥ ഏതെങ്കിലും മതത്തിനോ സഭകള്‍ക്കോ അവകാശപ്പെടാന്‍ കഴിയുമോ? കഴിയില്ല കാരണം ഇത്തരക്കാരില്‍ നിന്നാണ്‌ കൂടുതല്‍ വരുമാനം ലഭിക്കുന്നത്‌. മതങ്ങളുടെയെല്ലാം അടിസ്ഥാനം മതഗ്രന്ത്ഹങ്ങളാണെന്നിരിക്കെ പരസ്പരം കലഹിക്കാനും കൊലനടത്താനും പ്രേരിപ്പിക്കാത്ത, സ്വന്തം മതത്തിനും ദൈവത്തിനും വേണ്ടി ജീവത്യാഗം അനുഷ്ടിക്കുന്നവര്ക്ക്‌ സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്യാത്തതുമായ ഏതു മത ഗ്രന്ത്ഹമാണിവിടെ ഉള്ളത്‌. ലോകത്താകമാനം നാളിതുവരെ നടന്നിട്ടുള്ള കൊലപാതകങ്ങളില്‍ ഭൂരിഭാഗവും മതത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പേരിലായിരുന്നു. കുരിശുയുദ്ധമെന്ന പേരില്‍ ക്രിസ്ത്യാനികളും ജിഹാദ്‌ എന്ന പേരില്‍ മുസ്ളീങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങള്ക്ക്‌ കണക്കുണ്ടോ?
മതങ്ങളുടെ അവിഹിതമായ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരായിരം കൊല്ലത്തെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ കൂടി മാനവരാശിക്ക്‌ കൈവരിക്കാനാകുമായിരുന്നു എന്നു പറഞ്ഞാല്‍ നിഷേധിക്കാനാകുമോ? ക്രിസ്തുമതം ശാസ്ത്ര ലോകത്തോടു ക്ഷമായാചനം നടത്തിയത്‌ മറക്കാറായിട്ടില്ല. യഥാര്‍ത്ഥത്തില്‍ മതം മനുഷ്യന്‌ ചെയ്യുന്ന സേവനം എന്താണ്‌? മനുഷ്യന്റെ പ്രതികരണ ശേഷി നശിപ്പിച്ച്‌ അവനെ ഒരു വിശ്വാസി ആക്കി മാറ്റുന്നു എന്നല്ലാതെ? സ്ത്രീ ജനങ്ങളോട്‌ മതങ്ങളുടെ സമീപനം ഇന്നും വളരെ മ്ര്^ഗീയമാണ്‌. സ്ത്രീകളെ പുരുഷന്റെ വെറും കളിപ്പാട്ടമെന്ന നിലയില്‍ നിലനിര്‍ത്താനും രണ്ടാംതരം പൌരന്മാരായി പരിഗണിക്കാനുമാണ്‌ എല്ലാ മത ഗ്രന്ത്ഹങ്ങളും ഉപദേശിക്കുന്നത്‌. ഇസ്ളാം മതം പോലുള്ളവയില്‍ ഇന്നും സ്ത്രീകള്ക്ക്‌ ആരാധനാ സ്വാതന്ത്യ്രം അനുവദിച്ചിട്ടില്ല. സ്ത്രീജനങ്ങളെ നേരിട്ട് കണ്ടാല്‍ ചാരിത്രം നഷ്ടപ്പെടുമെന്ന്‌ ഭയപ്പെടുന്ന ദൈവങ്ങളും സുലഭം. സ്ത്രീദൈവങ്ങളോട്‌ പ്രാര്‍ത്ഥിക്കാനും അരാധനനടത്താനും സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കുമ്, പുരുഷനും ചെറുപ്പക്കാരനുമായ പൂജാരിയെ ആശ്രയിക്കേണ്ട ഗതികേട്‌ എന്നാണ്‌ മാറുക. സ്ത്രീക്കും പുരുഷനും തുല്യ പരിഗണന നല്‍കുന്ന ഭരണഘടനയുള്ള ഒരു രാജ്യത്തിന്റെ അവസ്ഥയാണെന്ന്‌ ഓര്‍ക്കണമ്. ഇത്തരം മത തീവ്രവാദങ്ങളെ അമര്‍ച്ചചെയ്ത്‌ ജനങ്ങള്ക്ക്‌ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തേണ്ട ഭരണാധികാരി വര്‍ഗ്ഗം വോട്ട്‌ ബാങ്ക്‌ ലാക്കാക്കി മതപ്രീണനനയം സ്വീകരിക്കുന്ന അവസ്ഥ നല്ലൊരു നാളയിലേയ്ക്കല്ല വിരല്‍ ചൂണ്ടുന്നത്‌. സ്വാതന്ത്ര്യം കിട്ടി നാളിതുവരെയായിട്ടും ഒരു ഏകീക്രിത സിവില്‍കോഡ്‌ നടപ്പാക്കാത്തതിന്റ്റെ പരിണിതഫലമല്ലെ ഇസ്ളാം മതം പോലുള്ളവ ഇന്നും ബഹുഭാര്യത്വം പോലുള്ള കാടന്‍ സംസ്കാരം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതുപോലെ വനിതാസംവരണ ബില്ല്‌ പാസ്സാക്കാത്തതിന്റെ ഉത്തരവാദി ആരാണ്‌?
ഇഹലോകജീവിതം ശാശ്വതമല്ല എന്നാണ്‌ എല്ലാ മതങ്ങളുടെയും പ്രചരണം എന്നിട്ടും മതങ്ങള്‍ ഇത്രയധികം ഭൌതികസമ്പത്ത്‌ സ്വരുക്കൂട്ടി വച്ചിരിക്കുന്നതിന്റെ പൊരുളെന്താണ്‌? ലോകത്തിലെ ഏറ്റവും വലിയ സംസ്കാരം സമ്പന്നമായ മതമാണ്‌ തങ്ങളുടേതെന്ന്‌ വീമ്പിളക്കുന്ന കത്തോലിക്കാ സഭയല്ലെ പുരോഹിതന്മാരുടെ അസന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്ക്ക്‌ ഏറ്റവും കൂടുതല്‍ തുക കോടതിച്ചെലവിനും നഷ്ടപരിഹാരത്തിനുമായി നല്‍കിക്കൊണ്ടിരിക്കുന്നത്‌. തീവ്രവാദ പ്രവര്‍ത്തനങ്ങള്ക്ക്‌ മതവുമായി യാതൊരു ബന്ധവുമില്ലെന്നാണ്‌ ചിലരുടെ കണ്ടെത്തല്. ബാബറിമസ്ജിത്‌ തകര്‍ത്തതില്‍ മതത്തിന്‌ പങ്കില്ലേ? ഗുജറാത്ത്‌ കലാപം, മാലേഗാവ്‌ സ്ഫോടന പരമ്പര, ഒറീസ, കര്‍ണ്ണാടക, മുംബെ തുടങ്ങിയ കലാപങ്ങളുമായി മതങ്ങള്ക്ക്‌ പങ്കില്ലെന്ന്‌ പറയാമോ? മതങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം മതവൈര്യവും നിലനില്ക്കും. മത ഗ്രെന്ത്ങ്ങളാകട്ടെ അശാസ്ത്രീയവും അനാചാരങ്ങള്‍ നിറഞ്ഞതും സംസ്കാരംത്തിന്‌ നിരക്കാത്തതുമായ കാഴ്ചപ്പാടുകളാല്‍ സമ്ര്ദ്ധവുമാണ്‌. മനുഷ്യന്റെ പ്രതികരണ ശേഷിയെ അപ്പാടും നശിപ്പിച്ച്‌ മറ്റ്‌ മനുഷ്യരോടും മതങ്ങളോടും ശത്രുതാപരമായി നേരിടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം മതങ്ങളും മതഗ്രന്ത്ഹങ്ങളും ഇനിയും നിലിനില്‍ക്കേണ്ടതുണ്ടോ?

No comments: