മതം ഉപേക്ഷിക്കൂ ! മനുഷ്യരാകൂ !

Sunday, July 18, 2010

ജസ്റ്റിസ് കൃഷ്ണയ്യര്‍കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുക

ജസ്റ്റിസ് കൃഷ്ണയ്യര്‍കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുക : കേരള യുക്തിവാദി സംഘം .
ലോകത്തെ വലിയ ഭരണഘടനയുള്ള രാജ്യമായ ഇന്ത്യയില്‍ പല നിയമങ്ങളും കാലഹരണപ്പെട്ടവയാണ് . സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്കരണത്തിനായി ജസ്റ്റിസ് കൃഷ്ണയ്യര്‍ ചെയർമാനായി ഒരു കമ്മീഷനെ നിയമിക്കുകയും , കമ്മീഷൻ അതിന്റെ റിപ്പോർട്ട് 2009 ജനുവരി 24-ആം തീയതി സർക്കാരിനു സമർപ്പിക്കുകയുമുണ്ടായി. എന്നാൽ സർക്കാർ നാളിതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. അറുപത്തി അഞ്ച് പുതിയ നിയമങ്ങളും ഇരുപത്തി ഒൻപത് നിയമഭേദഗതികളും ഒൻപത് ചട്ടഭേദഗതികളും ആണ് റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ളത്.നിർബന്ധിതവും സൌജന്യവുമായ വിദ്യാഭ്യാസം , അഴിമതിക്കാരായ പൊതുപ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടൽ, പ്ലാസ്റ്റിക് നിരോധനം,കണ്ടുകെട്ടിയ വാഹനങ്ങളും മറ്റും സമയബന്ധിതമായി വിറ്റൊഴിക്കൽ , അനാവശ്യ വ്യവഹാരങ്ങൾ തടയൽ, നഗരസ്വത്തിനു പരിധി നിർണ്ണയിക്കൽ, ഉച്ചഭാഷിണി, വെടിക്കെട്ട് തുടങ്ങിയവയുടെശബ്ദമലിനീകരണം തടയൽ, കുടുംബാസൂത്രണവും ശിശുക്ഷേമവും ഉറപ്പാക്കൽ, വീട്ടുജോലിക്കാരുടെ സേവനം-വേതനം-ജോലി-സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തൽ, ജന്തു,പക്ഷിബലി നിരോധന ഭേദഗതി തുടങ്ങിയവ നിർദ്ദേശങ്ങളിൽ‌പ്പെടുന്നു. ക്രിസ്ത്യൻ വിവാഹവുമായും, പിതാവിനു മുൻപ് മരിച്ചുപോയ മുസ്ലിം കുട്ടികളുടെ അനന്തരാവകാശികൾക്ക് സ്വത്ത്‌ ലഭിക്കുന്നതുമായും, ക്രിസ്ത്യൻ പള്ളികളുടെയും സ്ഥാപനങ്ങളുടെയും സ്വത്തുക്കൾ സംബന്ധിച്ചും, ക്രിസ്ത്യൻ ദത്തെടുക്കലുമായി ബന്ധപ്പെട്ടും പൊതു സ്ഥലങ്ങളിൽ ആരാധനനടത്തുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങളെ സംബന്ധിച്ചുമുള്ള നിയമ നിർദ്ദേശങ്ങളും സ്വാഭാവികമായി മതാദ്ധ്യക്ഷന്മാരുടെഭാഗത്തു നിന്ന് കടുത്ത എതിർപ്പിന് ഇടയാക്കി. മതപ്രീണനത്തിന്റെ ഫലമെന്നോണം റിപ്പോർട്ട് നടപ്പിലാക്കുന്നതിനുള്ള സാധ്യത തുലോം വിരളമാണ് . മതവിശ്വാസത്തിന്റെ മൊത്തക്കച്ചവടം നടത്തുന്നവർ ഏറ്റെടുത്തിട്ടുള്ളഎതിർപ്പുകളെ നേരിടാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. നീതി നിർവഹണരംഗത്ത് ലോകസമ്മതനായ ജസ്റ്റിസ് കൃഷ്ണയ്യര്‍ ചെയർമാനായ കമ്മീഷന്റെ റിപ്പോർട്ട് പഠിക്കുകയോ, പരിഗണിക്കുകയൊ ചെയ്യുന്നില്ല എന്നത് ചരിത്രപരമായ കുറ്റമായിരിക്കും. ഈ സാഹചര്യത്തിൽ ജസ്റ്റിസ് കൃഷ്ണയ്യര്‍ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2010 ജുലൈ 23 വെള്ളിയാഴ്ച രവിലെ 10.30 ന് സെക്രട്ടറിയേറ്റിനു മുമ്പിൽ ധർണ്ണ നടത്തുവാൻ കേരള യുക്തിവാദി സംഘം തീരുമാനിച്ചിരിക്കുന്നു. എല്ലാ സമാനമനസ്കരുടെയും സാന്നിദ്ധ്യം അഭ്യർത്ഥിക്കുന്നു.

3 comments:

Rational books said...

മതവിശ്വാസത്തിന്റെ മൊത്തക്കച്ചവടം നടത്തുന്നവർ ഏറ്റെടുത്തിട്ടുള്ളഎതിർപ്പുകളെ നേരിടാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. നീതി നിർവഹണരംഗത്ത് ലോകസമ്മതനായ ജസ്റ്റിസ് കൃഷ്ണയ്യര്‍ ചെയർമാനായ കമ്മീഷന്റെ റിപ്പോർട്ട് പഠിക്കുകയോ, പരിഗണിക്കുകയൊ ചെയ്യുന്നില്ല എന്നത് ചരിത്രപരമായ കുറ്റമായിരിക്കും

Anonymous said...

"മതപ്രീണനത്തിന്റെ ഫലമെന്നോണം ഈ റിപ്പോർട്ട് നടപ്പിലാക്കുന്നതിനുള്ള സാധ്യത തുലോം വിരളമാണ് . മതവിശ്വാസത്തിന്റെ മൊത്തക്കച്ചവടം നടത്തുന്നവർ ഏറ്റെടുത്തിട്ടുള്ളഎതിർപ്പുകളെ നേരിടാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. നീതി നിർവഹണരംഗത്ത് ലോകസമ്മതനായ ജസ്റ്റിസ് കൃഷ്ണയ്യര്‍ ചെയർമാനായ കമ്മീഷന്റെ റിപ്പോർട്ട് പഠിക്കുകയോ, പരിഗണിക്കുകയൊ ചെയ്യുന്നില്ല എന്നത് ചരിത്രപരമായ കുറ്റമായിരിക്കും". പത്ത് വോട്ടിനുവേണ്ടി ഏതു ചെറിയ മത സംഘടനയെപ്പോലും പ്രീണിപ്പിക്കാൻ മടികാണിക്കത്ത(കേരളത്തിലുട നീളം വിരലിലെണ്ണാവുന്ന ആൾക്കാർ മാത്രമുള്ള സെവെന്ത് ഡെ അഡ്വന്റിസ്റ്റുകൾക്കായി എസ്.എസ്.എൽ.സി.പരീക്ഷ രാത്രിയിൽ നടത്തിയ)‘പുരോഗമന’ സർക്കാർ ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മീഷൻ റിപ്പോർട്ട് ഭരണത്ത് വെച്ചില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളു.ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ ‘മതമില്ലാത്ത ജീവന്’ ഉണ്ടായ അവസ്ഥ നോക്കുക.

Nachiketa said...

Do you have an online version of the report?