മതം ഉപേക്ഷിക്കൂ ! മനുഷ്യരാകൂ !

Wednesday, August 4, 2010

ഭൌതിക ശരീരവും വിശ്വാസങ്ങളും

സഹസ്രാബ്ദങ്ങൾ പിന്നിട്ട മനുഷ്യസംസ്ക്രിതിയുടെയും അധിനിവേശങ്ങളെ അതിജീവിച്ച ഗോത്രസംസ്കാരങ്ങളുടെയും ചരിത്രമുറങ്ങുന്ന വയനാട്ടിൽ എൺപതുകളുടെ തുടക്കം മുതൽ തന്നെ ശാസ്ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിച്ച ജനകീയപ്രസ്ഥാനങ്ങളുടെ മുന്നിരയിൽ ബത്തേരിപുത്തങ്കുന്ന് സ്വദേശിയായ അബ്ദുള്ളക്കുട്ടിയും ഉണ്ടായിരുന്നു.
നിശ്ചയദാർഢ്യവും, ആദർശധീരതയും, അർപ്പണമനോഭാവവും കൊണ്ട് സ്വന്തം കർമ്മമണ്ഡലത്തിൽ ശ്രദ്ധേയനായ അദ്ദേഹം ഏറെക്കാലം കേരളയുക്തിവാദി സംഘത്തിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു. മരണശേഷം കണ്ണുകൾ അന്ധർക്കും ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനും സമർപ്പിച്ച അബ്ദുള്ളക്കുട്ടിയെയും അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നിർവിഘ്നം നിറവേറ്റിയ കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം സ്മരിക്കുന്നു.
2010 ആഗസ്റ്റ് 15 ന് കൽ‌പ്പറ്റ എൻ.ജി.ഒ.യൂണിയൻ ഹാളിൽ നടക്കുന്ന മരണാനന്തര നേത്ര-ശരീരദാന സമ്മതപത്ര സമർപ്പണത്തിലൂടെ യുക്തിവാദി സംഘം പ്രവർത്തകർ സി.കെ.അടയളപ്പെടുത്തിയ മാത്രുകയിൽത്തന്നെ അദ്ദേഹത്തെ ആദരിക്കുകയും അനുസ്മരിക്കുകയുമാണ്.
മതേതര മാനവികമൂല്യങ്ങൾ ബലികഴിച്ചുകൊണ്ട് സങ്കുചിതവും പ്രാക്രതവും ഭരണഘടനാവിരുദ്ധവുമായ നീചക്രിത്യങ്ങളിലൂടെ പോപ്പുലറാവൻ ശ്രമിക്കുന്നവരും ഇടയലേഖനമിറക്കി പൌരന്റെ സ്വതന്ത്ര സമ്മതിദാനാവകാശത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നവരും ബാബറിമസ്ജിത് തകർത്ത് ഭാരതത്തെ കലാപഭൂമിയാക്കി മധുരമുണ്ടവരും മനുഷ്യസമൂഹത്തിന്റെമുന്നോട്ടുള്ള പ്രയാണത്തെ തടയിടാൻ വിഫലശ്രമം നടത്തുകയാണ് . മതേതര ജനാധിപത്യം നേരിടുന്ന ഇത്തരം അരാഷ്ട്രീയ വെല്ലുവിളികൾ മറികടക്കുന്നതിന് മതാന്ധതയുടെ കൂരിരുളിൽ നിന്നും മനുഷ്യസ്നേഹത്തിന്റേയും നന്മയുടേയും പുലരിയിലേക്ക് ശാസ്ത്രബോധവും യുക്തിചിന്തയുമായി നമുക്ക് യാത്രതുടരാം.
ശാസ്ത്രലേഖകനായ ജീവൻ ജോബ് തോമസിന്റെ ഭൌതിക ശരീരവും വിശ്വാസങ്ങളും എന്ന പഠനക്ലാസ്സോടെ ആരംഭിക്കുന്ന അനുസ്മരണപരിപാടിയിൽ പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ബി.രാധാക്രിഷ്ണൻ സമ്മതപത്രം ഏറ്റുവാങ്ങുന്നു.
ഏവരുടെയും സാന്നിദ്ധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെ,
എം.ദിവാകരൻ (പ്രസിഡന്റ്) ബഷീർ ആന്ദ് ജോൺ (സെക്രട്ടറി)
കേരളയുക്തിവാദി സംഘം, വയനാട് ജില്ലാകമ്മറ്റി.

കാര്യപരിപാടി
15- 08-2010 ഞായർ
10 മണിക്ക് പഠനക്ലാസ് - ഭൌതിക ശരീരവും വിശ്വാസങ്ങളും
വിഷയാവതരണം : ജീവൻ ജോബ് തോമസ്
2 മണിക്ക് - സി.കെ.അബ്ദുള്ളക്കുട്ടി അനുസ്മരണവും സമ്മതപത്രം ഏറ്റുവാ‍ങ്ങലും
അദ്ധ്യക്ഷൻ - യു.കലാനാഥൻ (കെ.വൈ.എസ്. സംസ്ഥാന പ്രസിഡന്റ്)
സമ്മതപത്രം ഏറ്റുവാ‍ങ്ങൽ - ഡോ.ബി.രാധാക്രിഷ്ണൻ (പ്രിൻസിപ്പാൾ, പരിയാരം മെഡിക്കൽ കോളേജ്)
അനുസ്മരണപ്രഭാഷണം - ഇ.എ.ജബ്ബാർ.

1 comment:

Rational books said...