മതം ഉപേക്ഷിക്കൂ ! മനുഷ്യരാകൂ !

Friday, September 24, 2010

ശ്രീനാരായണ ഗുരുവും യുക്തിവാദികളും


ശങ്കരനാരായണൻ മലപ്പുറം 07.09.2001 ല്‍ 'മാധ്യമ'ത്തില്‍ എഴുതിയ
ഗുരുദേവ് എക്‌സ്പ്രസ്സും സവര്‍ണ യുക്തിവാദവും എന്ന കുറിപ്പിനുള്ള മറുപടി.
കേരളത്തിലെ അറിയപ്പെടുന്ന മനുഷ്യദൈവമായ
അമ്രതാനന്ദമയിയുടെ പേര് അന്ന് പുതുതായി ആരംഭിക്കാൻ തീരുമാനിച്ച പാലക്കാട്-തിരുവനന്തപുരം തീവണ്ടിക്ക് (6343/6344) റെയിൽവേസഹ മന്ത്രിയായിരുന്ന ഒ.രാജഗോപാൽ നൽകാൻ തീരുമാനിച്ചപ്പോൾ , ജീവിച്ചിരിക്കുന്ന വ്യക്തികളുടെ പേര് ട്രയിനിനു നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള യുക്തിവാദി സംഘം കേസ് ഫയൽ ചെയ്തു.അമ്രതാനന്ദമയി ഭക്തനായ ജഡ്ജി അത് ഫയലിൽ സ്വീകരിക്കാതെ തള്ളി. കേരള യുക്തിവാദി സംഘം ഫയൽ ചൈതിട്ടുള്ള പലകേസുകളും വിശ്വാസത്തിന്റെ കാര്യമാണെന്നു പറഞ്ഞ് തള്ളിയിട്ടുണ്ട്(മകര ജ്യോതി തട്ടിപ്പ് ഉൾപ്പെടെയുള്ള പല കേസുകളും). ഈ ജഡ്ജിമാർ കേസുകൾക്ക് തീർപ്പുകൽ‌പ്പിക്കുന്നത് നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനത്തിലോ അതൊ തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലോ എന്ന സംശയം നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നു.
“ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വ്യക്തികളെ ഉദ്ദേശിച്ചല്ല ട്രയിനുകൾക്ക് പേരിടുന്നത്.പുതുതായി തുടങ്ങുന്ന ഹൌറ-നാഗർകോവിൽ എക്സ്പ്രസ്സിന് ‘ഗുരുദേവ് എക്സ്പ്രസ്സ്’ എന്നു നൽകുന്നത് ആദ്യത്തെ നോബൽ സമ്മാനം നേടിയ മഹാനായ ഇന്ത്യക്കാരൻ രവീന്ദ്രനാഥ ടാഗോറിനെ അനുസ്മരിക്കുന്നതിനാണ്. പാലക്കാട്-തിരുവനന്തപുരം എക്സ്പ്രസ്സിന് അമ്രതാഎക്സ്പ്രസ്സ് എന്ന് പേരിടുന്നത്അമ്രത്’ എന്ന അർത്ഥത്തിലാണ്.“ ഇതായിരുന്നു റയിൽവേയുടെ വിശദീകരണം.
കേരളയുക്തിവാദി സംഘമോ മറ്റ് യുക്തിവാദികളോ ശ്രീനാരാ‍യണഗുരുവിനെ ഒരു മതത്തിന്റെ വക്താവായി കണ്ടിട്ടില്ല. പവനന്റെയും ഇടമറുകിന്റെയും എം.പ്രഭയുടെയും മറ്റും ഗുരുവിനെക്കുറിച്ചുള്ള ലേഖനങ്ങളും പുസ്തകങ്ങളും വായിച്ചിട്ടുള്ളവരാരും ഇത്തരം ഒരു ആരോപണം ഉന്നയിക്കുകയില്ല. ശ്രീനാരായണഗുരുവിന്റെ പേര് ട്രയിനിനു നൽകുന്നത് തടഞ്ഞുകൊണ്ട് യുക്തിവാദി സംഘം കേസ് ഫയൽ ചെയ്തിട്ടില്ല. വസ്തുത ഇതായിരിക്കെ ശങ്കരനാരായാണന്റെ കുറിപ്പ് വസ്തുതകളെ വളച്ചൊടിച്ചതും ദുരുപദേഷ്ടിതവുമാണ്.
വാൽക്കഷണം : ഹൌറയിൽ നിന്ന് ആരംഭിച്ച് നാഗർകോവിലിൽ അവസാനിക്കുന്ന ട്രയിനിന് ഗുരുദേവ്(ഗുരുദേവനല്ല) എക്സ്പ്രസ് എന്ന് പേരിടാൻ റയിൽവേ തീരുമാനിച്ചപ്പോൾ, സഹമന്ത്രിയായിരുന്ന ഒ.രാജഗോപാൽ ശ്രീനാരായണഗുരുവിന്റെ പേരാണ് ട്രയിനിനു നൽകുന്നതെന്ന് വെള്ളാപ്പള്ളിയെ തെറ്റിദ്ധരിപ്പിക്കുകയും പാവം ശ്രീനാരായണ ഭക്തർ പാലക്കാടുമുതൽ തിരുവനന്തപുരം വരെ സ്വീകരണം നൽകുകയും ചെയ്തു.
















4 comments:

Rational books said...

ഹൌറയിൽ നിന്ന് ആരംഭിച്ച് നാഗർകോവിലിൽ അവസാനിക്കുന്ന ട്രയിനിന് ഗുരുദേവ്(ഗുരുദേവനല്ല) എക്സ്പ്രസ് എന്ന് പേരിടാൻ റയിൽവേ തീരുമാനിച്ചപ്പോൾ, സഹമന്ത്രിയായിരുന്ന ഒ.രാജഗോപാൽ ശ്രീനാരായണഗുരുവിന്റെ പേരാണ് ട്രയിനിനു നൽകുന്നതെന്ന് വെള്ളാപ്പള്ളിയെ തെറ്റിദ്ധരിപ്പിക്കുകയും പാവം ശ്രീനാരായണ ഭക്തർ പാലക്കാടുമുതൽ തിരുവനന്തപുരം വരെ സ്വീകരണം നൽകുകയും ചെയ്തു.

Anonymous said...

സുഗതന്റെ പ്രസ്തുത പോസ്റ്റില്‍ താങ്കളുടെ ഈ മറുപടി പോസ്റ്റിന്റെ ലിങ്ക് നല്‍കാമായിരുന്നു. അതല്ലേ മര്യാദ?

sanchari said...
This comment has been removed by a blog administrator.
Anonymous said...

ശങ്കരനാരായണന്‍ മലപ്പുറം താങ്കളുടെ ഈ പോസ്റ്റിനു മറുപടി പറഞ്ഞിട്ടുണ്ട്.കാണുക:
നുണ പറയുന്ന സവര്‍ണ യുക്തിവാദികള്‍
ഒപ്പം യുക്തിവാദികളുടെ കാപട്യം തുറന്നുകാട്ടുന്ന മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്. അതും കാണുക:
യുക്തിവാദ സവര്‍ണ തമാശകള്‍-2003