മതം ഉപേക്ഷിക്കൂ ! മനുഷ്യരാകൂ !

Sunday, December 16, 2012

പരിപാവനമായ അസംബന്ധങ്ങൾ

ഗ്രന്ഥകർത്താവ് - സേവ്യർ വില്യം    
    അന്ധവിശ്വാസം, മതം, മതനിഷേധം തുടങ്ങി മതവും മനുഷ്യനും തമ്മിലുള്ള യുക്തിചിന്തയുടെ അന്വേഷണമാണ് ഈ പഠനഗ്രന്ഥം. ലളിതമായ ഭാഷയിൽ ഗൗരവതരമായ വായന ആവശ്യപ്പെടുന്ന ഗ്രന്ഥം. അന്ധവിശ്വാസങ്ങളിലൂന്നിയ അസഹിഷ്ണുതയാണ് മതസംഘർഷങ്ങൾക്കും മതപീഡനങ്ങൾക്കും പിന്നിൽ. കുറേപ്പേർ ആവർത്തിക്കുന്നതുകൊണ്ടോ പാരമ്പര്യമായി വിശ്വസിക്കപ്പെട്ടിരിക്കുന്നതു കൊണ്ടോ ഒന്നും സത്യമാകുന്നില്ല. അവിശ്വാസവും അതിൽ തുടങ്ങുന്ന അന്വേഷണവുമാണ് സകല അറിവിന്റെയും ഉറവിടം. ചിന്തിക്കരുതാത്തത് ചിന്തിക്കുകയും ചോദ്യം ചെയ്യരുതാത്തത് ചോദ്യം ചെയ്യുകയും ചെയ്യുന്ന പുരോഗമനവാദത്തിന്റെ വാതായനങ്ങൾ തുറന്നിടുന്ന അപൂർവ്വ ജനുസ്സിൽ പിറന്ന ഗ്രന്ഥമാണിത്.
     തിരനോട്ടത്തിൽ  നമ്മുടെ മസ്തിഷ്ക്കം എങ്ങനെ കണ്ടീഷൻ ചെയ്യപ്പെടുന്നു എന്ന് പാവ് ലോവ് എന്ന ശാസ്ത്രജ്ഞൻ നായകളിൽ നടത്തുന്ന പരീക്ഷണങ്ങൾ വിവരിച്ചുകൊണ്ട് ഗ്രന്ഥകർത്താവ് വിശദമാക്കുന്നു.ആവർത്തനമാണ് ഏറ്റവും ശക്തമായ യുക്തി എന്ന ഗീബൽസിയൻ തന്ത്രം മതങ്ങളും പൗരോഹിത്യവും  എങ്ങനെ ഉപയോഗിക്കുന്നു എന്ന് വിവരിക്കുന്നു. സ്വയം നമ്മുടെ ചിന്തകളെ വിശകലനം ചെയ്യുന്നതിലൂടെ പവിത്രീകരിക്കപ്പെട്ട അസംബന്ധങ്ങളെ , പ്രത്യേകിച്ചും മതങ്ങൾ പ്രചരിപ്പിക്കുന്ന അസംബന്ധങ്ങളെ എങ്ങനെ തിരിച്ചറിയാം എന്ന് ഈ ഗ്രന്ഥം ഉദാഹരണസഹിതം വ്യക്തമാക്കുന്നു..ട്രാൻസാക്ഷണൽ അനാലിസിസ് എന്ന മനഃശാസ്ത്രമാർഗ്ഗത്തിലൂടെ നമ്മുടെ വ്യക്തിത്വത്തിലുള്ള ഘടകങ്ങളായ പേരന്റ്,അഡൾട്ട്, ചൈൽഡ് എന്നിവ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കുന്നു. തന്നിലുള്ള ചൈൽഡ് പേരന്റിന്റെയും അഡൾട്ടിന്റെയും ഉപദേശം തേടുമ്പോൾ  പേരന്റും അഡൾട്ടും ഭിന്ന അഭിപ്രായം പ്രകടിപ്പിക്കുകയാണെങ്കിൽ ആരെയാണ് ചൈൽഡ് അനുസരിക്കേണ്ടത്- അയ്യായിരത്തിലേറെ വർഷങ്ങളുടെ അന്ധകാരത്തിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും ഉരുത്തിരുഞ്ഞു വന്ന തന്റെ പേരന്റിനേയോ സാമാന്യ വിദ്യാഭ്യാസവും  5000 വർഷങ്ങളിലൂടെയുള്ള നല്ല സാമൂഹിക അറിവുകളും ലോകപരിചയവും കൈമുതലായുള്ള തന്റെ അഡൾട്ടിനെയോ ?  ഇത് വിശദമാക്കപ്പെടുന്നു.
    അന്ധവിശ്വാസം എന്നാൽ എന്ത്? മതം എന്നാൽ എന്ത്? ലോകത്തിലുള്ള മതങ്ങൾ ഏതെല്ലാം? ആരാണു മതങ്ങൾ സ്ഥാപിച്ചത്? ഈശ്വരന്മാരോ, അവരുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന അവതാരങ്ങളോ, പ്രവാചകന്മാരോ? മതങ്ങളുംദൈവങ്ങളും ദിവ്യാത്ഭുതങ്ങൾ കാണിക്കുന്നത് എങ്ങനെ? അക്രമം വെടിയാനും സാഹോദര്യവും സമാധാനവും പോഷിപ്പിക്കുവാനും മതങ്ങൾ സഹായിക്കുന്നില്ലേ? മതമില്ലെങ്കിൽ മനുഷ്യൻ മൃഗങ്ങളെപ്പോലെ പെരുമാറില്ലേ? സ്വന്തം മതങ്ങളിൽ നിന്നും വ്യതിചലിക്കുന്നത് നമ്മുടെ പൂർവ്വികരോടുകാണിക്കുന്ന അനാദരവല്ലെ? മതവികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഗുരുതരമായ പാതകമല്ലെ? സയൻസും മതങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം? എന്താണ് മതനിഷേധം? ഉപസംഹാരം തുടങ്ങിയ അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥംപ്രസിദ്ധീകരിച്ചിരിക്കുന്നത് സെഡ് ലൈബ്രറി, തിരുവനന്തപുരം ആണ്. യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ സേവ്യർ വില്യം ഇംഗ്ളീഷിൽ എഴുതിയിരിക്കുന്ന   ഈ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് നിരവധി ഗ്രന്ഥങ്ങൾ ട്രാൻസലേറ്റ് ചെയ്ത് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ യുക്തിരേഖയുടെ എഡിറ്ററായ എം.പി.സദാശിവനാണ്. 164 പേജുള്ള ഈ ഗ്രന്ഥത്തിൻറെ വില 130 രൂപയാണ്. ഈ ബുക്ക് ആവശ്യമുള്ളവർ ഫോണിലൂടെയോ ഈമെയിലിലൂടെയോ ആവശ്യപ്പെടുക. പോസ്റ്റേജ് സൗജന്യമായി വി.പി.പി ആയി അയച്ചു നൽകുന്നതാണ്. പുസ്തകം പോസ്റ്റുമാൻ കൊണ്ടു വരുംപോൾ വില നൽകിയാൽ മതി.     

2 comments:

Rational books said...
This comment has been removed by the author.
Rational books said...

അന്ധവിശ്വാസം, മതം, മതനിഷേധം തുടങ്ങി മതവും മനുഷ്യനും തമ്മിലുള്ള യുക്തിചിന്തയുടെ അന്വേഷണമാണ് ഈ പഠനഗ്രന്ഥം. ലളിതമായ ഭാഷയിൽ ഗൗരവതരമായ വായന ആവശ്യപ്പെടുന്ന ഗ്രന്ഥം.