മതം ഉപേക്ഷിക്കൂ ! മനുഷ്യരാകൂ !

Saturday, December 27, 2008

ഭീകരതയ്ക്ക് മതമുണ്ടോ ?

"ഭീകരതയ്ക്ക് മതമില്ല മതത്തിന് ഭീകരതയും "ചിലരുടെ വാദഗതികള്‍ ഇങ്ങനെ .....
ഏന്നാല്‍ ഒന്നു ചിന്തിച്ചു നോക്കു ........
മതം , മൌലിക വാദത്തിലെക്കും മതമൌലികവാദം മതഭീകരവാദത്തിലെക്കും വംശവിശ്ചേദന വാദത്തിലെക്കും നയിക്കുന്നു.

5 comments:

ഉണിക്കോരന്‍ said...

ബീഹാറിലും ആന്ദ്രയിലും ആളുകളെ കൊല്ലുന്ന നക്സലൈറ്റുകള്‍ ഏത് മതക്കാരാണ് സഹോദരാ??
ലാറ്റിനമേരിക്കയിലും മറ്റും ഇന്നും ഭീതി പരത്തിക്കൊണ്ടിരിക്കുന്ന മാഫിയക്കാര്‍ക്ക് മതമുണ്ടോ?? ഹിറ്റ്ലര്‍്ക്കും സ്റ്റാലിനും പോള്‍പോട്ടിനും മതമുണ്ടായിരുന്നോ??
LTTE ഏത് മതക്കാരനെന്നു പറയാമോ??

ഇനി പറയൂ സഹോദരാ മതത്തില്‍ മാത്രമാണോ ഭീകരവാദം??

ഒരു “ദേശാഭിമാനി” said...

ഉണിക്കോരന്‍ ,

മതവും, അതുപോലെ രാഷ്ട്രീയ സംഘടനകളൂം അവരുടെ മൗലികവാദത്തിലേക്കും, അവരുടെ മൗലികവാദം മത-രഷ്സ്ശ്ട്രീയഭീകരതലിലേക്കും
വംശവിശ്ചേദന വാദത്തിലെക്കും നയിക്കുന്നു.

എന്നായിരുന്നു വേണ്ടത്റ്റു - അതു ശരിയുമാണു എന്നാണു എന്റെ അനുഭവം

ea jabbar said...

ഭീകരതയ്ക്ക് മതമുണ്ട്‌ , മാത്രമല്ല അതിന് പിന്നില്‍ ആരാണെന്നു നാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ

P.C.MADHURAJ said...

മതങ്ങളുടെ എക്സ്ക്ളൂസിവിസമാണു പ്രശ്നമുണ്ടാക്കുന്നതു. എക്സ്ക്ളൂസിവിസ്റ്റ് സ്വഭാവമുള്ള എല്ലാ സംഘങ്ങളും സങ്ഘർഷാത്മകബന്ധമാണു ഇതരസങ്ഘങ്ങളുമായി പുലർത്തുക.ഇതാണു മതങ്ങളുടെ മാത്രമല്ല രാഷ്ട്രീയസങ്ഘടനകളുടെയും അക്രമസ്വഭാവത്തിനുകാരണം.
ഉണ്ട്, ഇതിന്നൊരു പ്രതിവിധി.അത് പക്ഷേ പറയാൻ സമയമായിട്ടില്ല; അസുഖം ഇനിയും മൂക്കട്ടെ.

Rational books said...

പ്രിയ ഉണ്ണിക്കോരാ, മതത്തിന്‌ മാത്രമല്ല ഭീകരതയുള്ളത്‌ രാഷ്ട്രീയത്തിനൂം വംശീയതക്കൂം ഒക്കെ ഭീകര മുഖം ഉണ്ട്‌.നാളിതുവരെയുള്ള ലോകചരിത്രം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ ചോര ഒഴികിയിട്ടുള്ളത്‌ ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും പേരിലാണ്‌. ഇത്‌ സ്വാമി വിവേകാനന്ദനൂം പറഞ്ഞിട്ടുണ്ട്‌. ഹിറ്റ്ലര്, എല്.റ്റി.റ്റി., നക്സലൈറ്റുകള്‍ എന്നിവര്ക്ക്‌ മതവുമായി ബന്ധമുണ്ടോ എന്ന്‌ താങ്കള്‍ ചോദിച്ചല്ലോ. ഹിറ്റ്ലര്‍ ജൂതന്മാരെ കശാപ്പു ചെയ്തത്‌ മാര്‍പാപ്പയുടെ ആശിര്‍വാദത്തോടെ ആയിരൂന്നില്ലേ? എല്.റ്റി.റ്റി.ക്കൂം മതമല്ലെങ്കില്‍ വംശീയതയുമായി ബന്ധമില്ലേ? ലക്ഷക്കണക്കിന്‌ പേര്‍ കൊലചെയ്യപ്പെട്ട, മൂന്നര നൂറ്റാണ്ട്‌ നീണ്ടുനിന്ന കൂരിശുയുദ്ധങ്ങള്ക്ക്‌ മതമില്ലേ? നബിനടത്തിയ യുദ്ധങ്ങളില്‍ ആയിരങ്ങള്‍ മരിച്ചില്ലേ? ലോകത്തെമ്പാടും നടന്നതും നടന്നൂകൊണ്ടിരിക്കൂന്നതുമായ ജിഹാദില്‍ മനൂഷ്യര്‍ നൂറുകണക്കിന്‌ മരിച്ചു വീഴുന്നില്ലേ? ബാബറിമസ്ജിത്‌ തകര്‍ത്തതില്‍ മതത്തിന്‌ പങ്കില്ലേ? ഗുജറാത്തിലും ഒറീസ്സയിലും മാറടും നടന്ന വംശഹത്യകള്ക്ക്‌ മതമില്ലേ? മലെഗാവും സംത്സോത എക്സ്പ്രെസ്സിലും കാശ്മീരിലും ലോകത്തെമ്പാടും നടന്നതും ഇന്നൂം നടന്നൂകൊണ്ടിരിക്കൂന്നതുമായ സ്ഫോടനങ്ങള്ക്ക്‌ മതവുമായി ബന്ധമില്ലേ?
എന്നൂ വച്ച് എല്ലാ മതവിശ്വാസികളും ഭീകരവാദികളാണെന്ന് ഇതുകൊണ്ട് അര്ത്ഥമാക്കൂന്നില്ല.