മതം ഉപേക്ഷിക്കൂ ! മനുഷ്യരാകൂ !

Sunday, July 4, 2010

കണ്ണിന് കണ്ണ് പല്ലിന് പല്ല്

കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന ഇസ്ലാമിക ശരിയത്ത് നിയമം താലിബാനിസ്റ്റ് മതഭീകരവാദികൾ കേരളത്തിലും നടപ്പിലാക്കിയിരിക്കുന്നു.തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ടി. ജെ.ജോസഫിന്റെ കൈ വെട്ടിമാറ്റിയിരിക്കുന്നു ഈ മത ഭീകരവാദികൾ. മതം സമാധാനമാണ് , സ്നേഹമാണ് എന്ന് നാഴികയ്ക്കു നാൽ‌പ്പതു വട്ടം വീമ്പിളക്കുന്നവരാണ് ഇതിന് സമാധാനം പറയേണ്ടത്. മതനിരപേക്ഷ കേരളം ഈ പൈശാചിക പ്രവർത്തിയിൽ പ്രതിഷേധിക്കൂ...

9 comments:

Rational books said...

മതം സമാധാനമാണ് , സ്നേഹമാണ് എന്ന് നാഴികയ്ക്കു നാൽ‌പ്പതു വട്ടം വീമ്പിളക്കുന്നവരാണ് ഇതിന് സമാധാനം പറയേണ്ടത്

സുശീല്‍ കുമാര്‍ said...

ഈ ക്രൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം ശക്തമായി പ്രതിഷേധിക്കുന്നു.

പക്ഷേ ജോസഫ് സാറിന്റെ ചോദ്യപേപ്പര്‍ ക്രിയയെ ഒരിക്കലും ന്യായീകരിക്കാനാകില്ല. അദ്ദേഹം ബൊധപൂര്‍വ്വമല്ലാതെയാണ്‌ ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം, പടച്ചോനും, ഒപ്പം ആളുടെ പേരു മുഹമ്മദും, നായിന്റെ മോനും കൂടി ചേര്‍ന്നാല്‍ അത് എവിടേയാണ്‌ കൊള്ളുകയെന്ന് സാമാന്യ ബോധമുള്ളവര്‍ക്കെല്ലാമറിയാം. ഇതിനെ യുക്തിവാദികല്‍ നടത്തുന്ന മതവിമര്‍ശനവുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം യുക്തിവാദികള്‍ കാര്യ കാരണ സഹിതവും യുക്തി ഭദ്രവും സഹിഷ്ണുതാപൂര്‍വ്വവുമായ മത വിമര്‍ശനങ്ങളേ നടത്താറുള്ളു. അതുതന്നെ എല്ലാ മതത്തെയും ഒരേപോലെ വിമര്‍ശിക്കുന്നരാണവര്‍. എന്നാല്‍ ഇവിടെ ഒരു മതാന്ധവിശ്വാസിയായ അധ്യാപകന്‍ മറ്റൊരു മതത്തെ കരിവാരി തേക്കുന്ന വിധത്തില്‍ ചോദ്യപ്പേപ്പറിനെ ഉപയോഗിച്ചു. ഇതു തെറ്റുതന്നെയാണ്‌. മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ ബോധപൂര്‍വ്വം തേങ്ങയിടുന്ന പണിയായിപ്പോയിത്. ഇത് കുറച്ചേറെകാലമായി ഈ രണ്ടു മതങ്ങളും തമ്മില്‍ നടത്തിവരുന്ന മൂപ്പിളമ പ്രശ്നത്തിന്റെ തുടര്‍ച്ചയായി വേണം കാണാന്‍.

അന്യ മതങ്ങളെ നിന്ദിക്കുന്ന കാര്യത്തില്‍ ഖുര്‍ ആനോളം മറ്റൊരു ഗ്രന്ധവും വരില്ല എന്നത് ശരിയാണ്‌. അതിന്റെ ചുവടുപിടിച്ച് ഇസ്ലാമിക പ്രസിദ്ധീകരണക്കാര്‍ നടത്തിവരുന്ന കൃസ്തുമത വിമര്‍ശനവും അതിന്റെ പ്രതികരണവുമാണ്‌ ഇവിടെ കാതലായ പ്രശ്നം. കൃസ്തു മത കന്യാസ്ത്രീ വേഷമായ (പര്‍ദ്ദ) ധരിച്ചു കൊണ്ട് കൃസ്ത്യന്‍ സ്ക്ജൂളുകളിലെ അധ്യാപികമാര്‍ മുസ്ലിം പെണ്‍കുട്ടികള്‍ മഫ്ത ധരിക്കുന്നതിനെ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.

ഇവിടെ അക്രമം കൊണ്ട് പ്രതികരിക്കുന്ന രീതി ഒരു ജനാധിപത്യ സമൂഹത്തിന്‌ ഒട്ടും ഭൂഷണമല്ല. അന്ധമായ മത ബോധം തന്നെയാണ്‌ ഈ മനോവികാരത്തിന്‌ കാരണമെന്നും അതിന്‌ മത ഗ്രന്ഥം തന്നെ പ്രേരകമാണെന്നും മനസ്സിലായിട്ടും അതു തുറന്നു സമ്മതിക്കാന്‍ തയാറാകാതെ അക്രമത്തെ അപലപിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഉള്ളിലെ ക്യാന്‍സറിന്‌ പുറമെ തൈലം തേച്ചതുകൊണ്ട് കാര്യമില്ലെന്നര്‍ഥം.

ഇവിടെ മറ്റൊരു കാര്യം കൂടി പരാമര്‍ശിക്കാതെ തരമില്ല. സി പി എം നേതാക്കള്‍ അണികളുടെ അപസ്മാരത്തെ ന്യായീകരിക്കാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇവിടെ ചിലര്‍ക്കെല്ലാം അമൃതായി ഭവിക്കുമെന്ന് ബോധമുള്ളവക്കെല്ലാം അന്നേ അറിയുമായിരുന്നു.

ഏതായാലും കണ്ണിന്‌ കണ്ണ്, പല്ലിന്‌ പല്ല്, എന്നതും കടന്ന് ചോദ്യപ്പേപ്പറിന്‌ കൈ എന്നിടം വരെയെത്തിയ മതമൗലികവാദികളെ നിലക്കുനിര്‍ത്താന്‍ ഉല്‍ബുദ്ധകേരളത്തിലെ മതേതരസമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചേ തീരൂ. ഈ നിഷ്ഠൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം പ്രതിഷേധിക്കുന്നു.

M.A Bakar said...

മതം സമാധാനമാണ്‌, സ്നേഹമാണ്‌ എന്ന് പറയുന്നതിനെ നാഴികക്ക്‌ നാല്‍പ്പതുവട്ടം എതിര്‍ക്കുകയും അങ്ങനെയല്ലെന്ന് നിങ്ങള്‍ക്ക്‌ വേണ്ടതുമാത്രമെടുത്ത്‌ വിശ്വാസിയെയും അല്ലാത്തവരെയും മതം വെറുപ്പെന്നു പഠിപ്പിക്കുകയും പിന്നെ തമ്മിലടിപ്പിച്ച്‌ സായൂജ്യം കൊള്ളുകയും ചെയ്യുന്ന നിങ്ങളും ഓര്‍ക്കാന്‍ ... കൈവെട്ടലുകള്‍ ഓര്‍മ്മിപ്പിക്കുന്നത്‌..

സന്തോഷ്‌ said...

അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുസ്ലിം സമുദായത്തെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചു "മുസ്ലിം ഐക്യവേദി" തൊടുപുഴയില്‍ പ്രകടനം നടത്തി. നൂറില്‍ അധികം ആളുകള്‍ പങ്കെടുത്ത പ്രകടനത്തിന്റെ വാര്‍ത്തയും വീഡിയോയും ഇന്ത്യാവിഷന്‍ ചാനലില്‍.

Rational books said...

പ്രചാരകൻ എന്ന ബ്ലോഗർ ‘സുന്നിസന്ദേശത്തിൽ’ മതസൌഹാർദ്ദ സമിതി രൂപീകരിച്ചതിനെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. അതിൽ ഇട്ട കമന്റ് ഡിലീറ്റ് ചെയ്തതിനാൽ ഇവിടെ ചേർക്കുന്നു.“കുറച്ച് മത പുരോഹിതർ കൂടി ഇരുന്ന് സമ്മേളനം നടത്തിയാൽ ഇവിടെ ശാന്തിയും സമാധാനവും പുലരുമോ? മതങ്ങൾ തമ്മിൽ തമ്മിൽ ആശയത്തിലും പ്രയോഗത്തിലും പരസ്പര വിരുദ്ധമാണ്.അതുകൊണ്ടു തന്നെ മതസൌഹാർദ്ദ സമിതികളും സമ്മേളനങ്ങളും പ്രഹസനവും കാപട്യവുമാണ്. എന്നാൽ വിവിധ മതവിശ്വാസികൾ തമ്മിലണ് സൌഹ്രദം വളരേണ്ടത്.അതായത് മനുഷ്യസൌഹാർദ്ദമണ് വളരേണ്ടത്”.

മതേതരത്വം പുലരട്ടെ
മാ‍നവികത്വം വളരട്ടെ
മതവും ജാതിയും തുലയട്ടെ
മനുഷ്യരൊന്നായി തീരട്ടെ ”

KK Alikoya said...

പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
http://notable-notes.blogspot.com/2010/09/blog-post_14.html
പ്ര. ജോസഫ് ചെയ്ത, പ്രവാചക നിന്ദ, തെറ്റ് തന്നെയാണ്‌. പക്ഷെ ആ തെറ്റിനുള്ള ശിക്ഷ നല്‍കാന്‍ കോടതിക്കേ അധികാരമുള്ളൂ. അത്കൊണ്ട് പ്രഫസറുടെ കൈവെട്ടിയ നടപടിയും തെറ്റ് തന്നെ.
എന്നാല്‍ ചിലര്‍, പ്രവാചക നിന്ദ കുറ്റമല്ലെന്നോ, അല്ലെങ്കില്‍ ജോസഫ് പ്രവാചകനെ നിന്ദിച്ചിട്ടില്ലെന്നോ വാദിക്കുന്നു. വേറെ ചിലരാകട്ടെ കൈവെട്ട് തെറ്റല്ലെന്ന് വാദിക്കുന്നു.
അറബിയില്‍ ഒരു ചൊല്ലുണ്ട്: الخطأ خطأ أيّ كان فاعله (കര്‍ത്താവ്‌ ആരായിരുന്നാലും തെറ്റ് തെറ്റ് തന്നെയാണ്‌.) ഒരു തെറ്റ് കാണുമ്പോള്‍ അത് ചെയ്തയാളുടെ ജാതി, മതം, പാര്‍ട്ടി, സാമ്പത്തിക സ്ഥിതി, സാമൂഹിക അന്തസ്സ്, നമ്മളുമായുള്ള ബന്ധം തുടങ്ങി ഒന്നും പരിഗണിക്കാതെ അത് തെറ്റാണെന്ന് പറയാന്‍ നമുക്ക് കഴിയണം. ഈ സാമാന്യ നീതിബോധം നഷ്ടപ്പെടുന്നവരാണ്‌ പ്രവാചകനിന്ദയെയും കൈവെട്ടിനെയും ന്യായീകരിക്കുന്നത്.

ജോസഫിനെ പലരും ന്യായീകരിച്ചു കാണുന്നു. അദ്ദേഹം ബോധപൂര്‍വ്വം ചെയ്തതല്ലെന്ന് ചിലര്‍.
എന്നാല്‍ ദൈവം, മുഹമ്മദ് ഇവ രണ്ടും ചേര്‍ത്ത് പറയുമ്പോള്‍ അത് ഒരു സമുദായത്തെ വേദനിപ്പിക്കുമെന്ന് അദ്ദേഹത്തിന്ന് മനസ്സിലായില്ലെന്ന് വിശ്വസിക്കാന്‍ സാധ്യമല്ല; ന്യൂമാന്‍ കോളേജിന്‍റെ മാനേജ്മെന്‍റ്‌ പോലും അതിന്ന് തയ്യാറാകുന്നില്ല.
പടച്ചോനേ എന്ന് ദൈവത്തെ വിളിക്കുന്നത് മുസ്‌ലിംകളായത് കൊണ്ടാണ്‌ വിളിക്കുന്ന ആള്‍ക്ക് മുസ്‌ലിം നാമം നല്‍കാമെന്ന് വച്ചതെന്ന് പ്രഫസര്‍ പറ യുന്നു. മുസ്‌ലിംകളില്‍ ഏറ്റവും കൂടുതല്‍ ഉള്ള പേര്‌ മുഹമ്മദാണെന്നും അത്കൊണ്ടാണ്‌ അത് തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വേറെയുമുണ്ട് ന്യായീകരണം. ഈ ഭാഗം പി.ടി കുഞ്ഞു മുഹമ്മദിന്‍റെ പുസ്തകത്തില്‍ നിന്നുള്ളതാകയാല്‍ അദ്ദേഹത്തിന്‍റെ പേരില്‍ നിന്ന് കുഞ്ഞു ഒഴിവാക്കി മുഹമ്മദ് കഥാപാത്രത്തിന്‌ നല്‍കാമെന്ന് വച്ചത്രെ. അപ്പോള്‍ പ്രഫസര്‍ സമയമെടുത്ത് ആലോചിച്ച് ബോധപൂര്‍വ്വം ഈ പേര്‌ തെരഞ്ഞെടുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ഇനി ആ കഥാപാത്രത്തിന്‌ മുഹമ്മദ് എന്ന് പേര്‌ നല്‍കിയത് പ്രഫസര്‍ക്ക് സംഭവിച്ച ഒരബദ്ധമായിരുന്നുവെങ്കില്‍ വിവാദ ചോദ്യം വെളിച്ചം കാണുന്നതിന്ന് മുമ്പ് തന്നെ ഡി.ടി.പി. ഓപറേറ്റര്‍ അപകടം സൂചിപ്പിച്ചിരുന്നു വല്ലോ; എന്ത്കൊണ്ട് പ്രഫസര്‍ അത് കാണാന്‍ കൂട്ടാക്കിയില്ല? ഈ ചോദ്യത്തിന്ന് ഉത്തരമെഴുതിയ ഒരു വിദ്യാര്‍ത്ഥി ഉത്തരക്കടലാസിലൂടെ പ്രധിഷേധിച്ചിട്ടുണ്ട്; അപ്പോഴെങ്കിലും എന്ത് കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചില്ല? അപ്പോള്‍ മനഃപൂര്‍വ്വം തന്നെയാണ്‌ എല്ലാം ചെയ്തതെന്ന് വ്യക്തം. എന്ന് തന്നെയാണ്‌ കോളേജധികൃതരും പറയുന്നത്. അത്കൊണ്ടാണല്ലോ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

പി.ടി. യുടെ ഈ തമാശ ഇന്ന് വരെ ആരെയും വേദനിപ്പിച്ചതായി അറിയില്ല. ഈ തമാശകൊണ്ട് ഉദ്ദേശിച്ചതെന്തോ അത് നേടാതെ പോയിട്ടുമില്ല. എല്ലാ ചിഹ്നങ്ങളും നല്‍കാന്‍ കഴിയുന്ന ഒരു ഉദ്ധരണി എന്ന നിലയിലാണ്‌ ഇത് തെരഞ്ഞെടുത്തതെന്നാണല്ലോ പ്രഫസറുടെ വിശദീകരണം. പടച്ചോനേ പടച്ചോനേ എന്ന് വിളിക്കുന്ന ആ കഥാപാത്രത്തിന്ന് പി.ടി. കുഞ്ഞു മുഹമ്മദ് നല്‍കിയ അതേ പേര്‌ (ഭ്രാന്തന്‍) തന്നെ നല്‍കിയിരുന്നുവെങ്കില്‍ ഏത് ചിഹ്നമായിരുന്നു ചേര്‍ക്കാന്‍ കഴിയാതെ പോകുമായിരുന്നത്?
എങ്ങനെ നോക്കിയാലും ആ കഥാപാത്രത്തിന്‍റെ പേര്‌ ഭ്രാന്തന്‍ എന്ത് തന്നെ ആകുന്നതായിരുന്നു ഏറ്റവും നല്ലത്.
പക്ഷെ അതിന്ന് വിവേകവും, ഔചിത്യ ബോധവും കാണിക്കണമായിരുന്നു. പ്രഫസര്‍ അത് കാണിച്ചില്ല. ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നവര്‍ക്കെങ്കിലും അതാകാവുന്നതാണ്‌.

KK Alikoya said...

ഒരാളുടെ പ്രവൃത്തി എത്ര കടുത്ത മതനിന്ദ ആയിരുന്നാലും അതിനെതിരെ സമുദായം ആയുധമെടുക്കരുത്; നിയമപരമായി മാത്രമേ നേരിടാവൂ. ഇവിടെയുള്ളത് ഇസ്‌ലാമിക ഭരണമായിരുന്നാല്‍ പോലും അതേ ചെയ്യാന്‍ പറ്റുകയുള്ളു. നിയമം കയ്യിലെടുക്കാന്‍ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല.

സമുദായത്തിലെ ചിലരുടെ അവിവേകം മൂലം ഈ ചര്‍ച്ചയുടെ ഗതി തന്നെ മാറാനിടയായി. പ്രവാചകനിന്ദക്ക് പകരം കൈവെട്ട് ചര്‍ച്ചവിഷയമായി. ജോസഫ് പ്രതിയാകുന്നതിന്ന് പകരം മുസ്‌ലിം സമുദായം പ്രതിയാവുകയും ചെയ്തു. ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ തെറ്റ് ചെയ്താല്‍ അത് ആ വ്യക്തികളുടെ മാത്രം കുറ്റം. എന്നാല്‍ ഒരു മുസ്‌ലിം തെറ്റ് ചെയ്താലോ അത് സമുദായത്തിന്‍റെ കുറ്റം! മതത്തിന്‍റെ കുറ്റം! പ്രവാചകന്‍റെ കുറ്റം! അതാണല്ലോ നമ്മുടെ ഒരു സ്റ്റൈല്‍.

കൈവെട്ട് പ്രഫസര്‍ക്ക് ലഭിച്ച ശിക്ഷയായി പരിഗണിച്ച് അദ്ദേഹത്തിന്‌ മാപ്പ് നല്‍കണമെന്ന് ചിലര്‍ വാദിക്കുന്നു. ഇതും ന്യായീകരിക്കത്തക്കതല്ല. കൈവെട്ടിയവര്‍ പ്രഫസറെ ശിക്ഷിക്കാന്‍ അധികാരമുള്ളവരായിരുന്നില്ല; അത് കൊണ്ട് അത് ശിക്ഷയല്ല; അക്രമമാണ്‌. അക്രമികള്‍ ശിക്ഷിക്കപ്പെടണം. അക്രമത്തിന്നിരയായ ആള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുകയും വേണം. അതാണ്‌ നീതിയുടെ താല്പര്യം. അക്രമത്തെ ശിക്ഷയായി പരിഗണിക്കുന്നത് അക്രമിച്ചവരെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി ചിത്രീകരിക്കുന്നതിന്ന് തുല്യമായ നടപടിയാണ്‌. അങ്ങനെ വരുമ്പോള്‍ അവരെ ശിക്ഷിക്കുന്നതിന്നുള്ള ന്യായം നഷ്ടമാവുകയും ചെയ്യും. അത്കൊണ്ട് പ്രവാചക നിന്ദയും കൈവെട്ടും തമ്മില്‍ കൂട്ടിക്കുഴക്കുന്നത് ശരിയല്ല.

ഇനി കൈവെട്ട് പ്രഫസര്‍ ജോസഫിന്ന് ലഭിച്ച ശിക്ഷയായി പരിഗണിക്കാതെ, നിരുപാധികം അദ്ദേഹത്തിന്ന് മാപ്പ് നല്‍കാന്‍ മുസ്‌ലിം സമുദായം തയ്യാറാകുമെങ്കില്‍ അത് മഹത്തായ, പ്രവാചക മാതൃക ഉയര്‍ത്തിപ്പിടിക്കുന്ന, ഒരു നടപടിയായിരിക്കും. ആ വഴിക്ക് ആലോചിക്കുന്നത് എന്ത് കൊണ്ടും വളരെ നല്ലത് തന്നെ. പക്ഷെ അദ്ദേഹം കുറ്റം സമ്മതിക്കുമ്പോള്‍ മാത്രമാണ്‌ മാപ്പിനെക്കുറിച്ച് ആലോചിക്കേണ്ടത്. ഇതിന്നദ്ദേഹം തയ്യാറല്ലെങ്കില്‍, പിന്നെ നല്ലത്, അദ്ദേഹം കുറ്റം ചെയ്തോ ഇല്ലേ എന്ന് കോടതി തീരുമാനിക്കട്ടെ എന്ന് വയ്ക്കുന്നതാണ്‌.

അഭി said...

എം എഫ് ഹുസയിനെ എത്ര വെട്ടു എവിടെയൊക്കെ വെട്ടിയാലാണ് പ്രതികാരമാവുക?

anzar thevalakkara said...
This comment has been removed by the author.